ബെംഗളൂരു : ഭീകരൻ മോട്ടു ഡോക്ടർ എന്ന സബീൽ അഹമ്മദിന്റെ ഹർജിയിൽ ഇളവ് നൽകാതെ കർണാടക ഹൈക്കോടതി . കർണാടകയിലെയും മഹാരാഷ്‌ട്രയിലെയും ഹിന്ദു നേതാക്കളെ കൊലപ്പെടുത്താനുള്ള ഗൂഢാലോചനയിൽ പങ്കെടുത്തതിന് മോട്ടു ഡോക്ടർക്കെതിരെ കേസ് നടക്കുന്നുണ്ട്. ഈ കേസിൽ നിന്ന് തന്നെ കോടതി വെറുതെ വിടണമെന്നാണ് മോട്ടു ഡോക്ടർ ഹർജിയിൽ ആവശ്യപ്പെട്ടത്.
കർണാടക ഹൈക്കോടതി ബുധനാഴ്ചയാണ് സബീൽ അഹമ്മദിന്റെ ഹർജി പരിഗണിച്ചത്. എൻഐഎ രജിസ്റ്റർ ചെയ്ത കേസിൽ ഇളവ് നൽകാനാവില്ലെന്ന് കർണാടക ഹൈക്കോടതി വ്യക്തമാക്കി. സമാനമായ കേസിൽ ഡൽഹി കോടതിയിൽ നിന്ന് തനിക്ക് ഇളവ് ലഭിച്ചിട്ടുണ്ടെന്നും അത് ഈ കേസിലും ഉപയോഗിക്കണമെന്നും സബീൽ അഹമ്മദ് ആവശ്യപ്പെട്ടു.
എന്നാൽ സബീൽ അഹമ്മദിന്റെ ഈ വാദം കോടതി അംഗീകരിച്ചില്ല . രണ്ട് കേസുകളും ഒരുപോലെയായിരിക്കാം, രണ്ടിലും ചില സാക്ഷികൾ സാമ്യമുള്ളവരായിരിക്കാം, എന്നാൽ കേസ് വ്യത്യസ്തമാണെന്നും അത് തുടരുമെന്നും കോടതി പറഞ്ഞു. ഈ കേസിൽ സബീൽ അഹമ്മദിന്റെ ഹർജി കോടതി തള്ളി.
2012ലെ ഗൂഢാലോചനയിൽ മോട്ടു ഡോക്ടർ പങ്കെടുത്തതായി വ്യക്തമായിട്ടുണ്ട് . ലഷ്‌കറെ ത്വയ്ബയുടെ നേതൃത്വത്തിൽ ഹിന്ദു നേതാക്കളെയും മാധ്യമപ്രവർത്തകരെയും പോലീസ് ഉദ്യോഗസ്ഥരെയും കൊലപ്പെടുത്താനാന് പദ്ധതി തയ്യാറാക്കിയത്. സബീൽ അഹമ്മദ് ഈ പദ്ധതി പ്രകാരം ആയുധങ്ങളും പണവും ശേഖരിക്കുകയായിരുന്നു.
കേസിൽ കുടുങ്ങിയതിന് പിന്നാലെ 2010ലാണ് സബീൽ അഹമ്മദ് സൗദിയിലേക്ക് പോയത്. 2020ൽ ഇയാളെ ഇന്ത്യയിലേക്ക് തിരിച്ചയച്ചു. ഇതിന് പിന്നാലെയാണ് ഇയാളെ എൻഐഎ അറസ്റ്റ് ചെയ്തത്.















