കാര്‍ഗിലില്‍ ഇന്ത്യ വിജയം വരിച്ചിട്ട് ഇന്ന് 25 വര്‍ഷം തികയുന്നു. രാജ്യം കാര്‍ഗില്‍ വിജയ് ദിവസ് ആഘോഷിക്കുന്ന ദിനത്തില്‍ സൈനികര്‍ക്ക് ശ്രദ്ധാഞ്ജലികളര്‍പ്പിച്ച് നടന്‍ മോഹന്‍ലാല്‍. ധീരഹൃദയരുടെ ത്യാഗം വിജയത്തിന്റെ വിത്തുകൾ പാകിയെന്നാണ് മോഹൻലാൽ സോഷ്യൽ മീഡിയയിൽ പങ്ക് വച്ച കുറിപ്പിൽ പറയുന്നത്.
‘ ഇരുപത്തിയഞ്ച് വർഷത്തെ വിജയം! ഞങ്ങളുടെ ധീരഹൃദയരുടെ ത്യാഗം വിജയത്തിന്റെ വിത്തുകൾ പാകി. നമുക്ക് അവരുടെ ഓർമ്മകളെ വിലമതിക്കാം, അവരുടെ പാരമ്പര്യം മുന്നോട്ട് കൊണ്ടുപോകാം. ജയ് ഹിന്ദ്! #കാർഗിൽ വിജയ് ദിവസ് ‘ – എന്നാണ് ലഫ്.കേണൽ കൂടിയായ മോഹൻലാലിന്റെ കുറിപ്പ്. മൂന്ന് മാസം നീണ്ടു നിന്ന യുദ്ധത്തിനൊടുവിലാണ് കാര്‍ഗില്‍ മഞ്ഞുമലകള്‍ക്കിടയില്‍നിന്ന് പാക് പട്ടാളത്തെ തുരത്തി ഇന്ത്യ വിജയക്കൊടി പാറിച്ചത്.















