കാർഗിൽ വിജയ് ദിവസത്തിൽ ജവാന്മാർക്ക് ശ്രദ്ധാഞ്ജലി അർപ്പിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി. കാർഗിലിലെ ധീരന്മാരുടെ ദേശസ്നേഹം എന്നും നമ്മെ പ്രചോദിപ്പിക്കുമെന്ന് സുരേഷ് ഗോപി സമൂഹമാദ്ധ്യമത്തിൽ പങ്കുവച്ച കുറിപ്പിൽ പറയുന്നു.
‘കാർഗിൽ വിജയ് ദിവസത്തിൽ, നമ്മുടെ മാതൃരാജ്യത്തെ സമാനതകളില്ലാത്ത ധീരതയോടെ സംരക്ഷിച്ച ധീര സൈനികരുടെ അജയ്യമായ ചൈതന്യത്തെയും പരമോന്നത ത്യാഗത്തെയും ബഹുമാനിക്കുന്നു. അവരുടെ ധീരതയുടെയും ദേശസ്‌നേഹത്തിന്റെയും പൈതൃകം എന്നും നമ്മെ പ്രചോദിപ്പിക്കും. ജയ് ഹിന്ദ്!’- സുരേഷ് ഗോപി കുറിച്ചു.
അതിർത്തിയിൽ അശാന്തി വിതയ്‌ക്കാൻ ശ്രമിച്ച ശത്രുവിനെ സ്വന്തം പാളയത്തിലേക്ക് തുരത്തി ഓടിക്കാൻ കഴിഞ്ഞ ദിവസമാണ് കാർഗിൽ വിജയ് ദിവസ്. എല്ലാവർഷവും ജനുവരി 26 കാർഗിൽ ദിനമായി രാജ്യം ആചരിക്കുന്നു. മൂന്ന് മാസം നീണ്ടു നിന്ന യുദ്ധത്തിനൊടുവിലാണ് കാര്‍ഗില്‍ മഞ്ഞുമലകള്‍ക്കിടയില്‍നിന്ന് പാക് പട്ടാളത്തെ തുരത്തിയോടിച്ചിട്ട് ഇന്ത്യ വിജയക്കൊടി പാറിച്ചത്.















