മലയാള സംഗീതലോകത്തേക്ക് സുഹൃത്തായ മയോനിയെ അവതരിപ്പിച്ച സന്തോഷം പങ്കുവെച്ച് സംഗീത സംവിധായകൻ ഗോപി സുന്ദർ. ഇൻസ്റ്റഗ്രാമിലൂടെയാണ് സംഗീത ലോകത്തേക്ക് സ്വാഗതം എന്റെ പ്രിയപ്പെട്ടവളേ എന്ന ക്യാപ്ഷനോടെ ഗോപി സുന്ദർ സന്തോഷം പങ്കുവെച്ചത്. മയോനി ആലപിച്ച ഗാനത്തിന്റെ ഓഡിയോയും ഇൻസ്റ്റഗ്രാം സ്‌റ്റോറിയിൽ പങ്കുവച്ചിട്ടുണ്ട്.
ഹരിദാസ് സംവിധാനം ചെയ്യുന്ന ‘താനാരാ’ എന്ന ചിത്രത്തിലൂടെയാണ് മയോനിയെ മലയാളത്തിൽ ഗോപി സുന്ദർ അവതരിപ്പിക്കുന്നത്. ബി കെ ഹരിനാരായണന്റെ വരികൾക്ക് ഗോപി സുന്ദർ ഈണമൊരുക്കിയ ‘സോന ലഡ്‌കി’ എന്ന ഗാനമാണ് പ്രിയ നായർ ആലപിച്ചത്. ഇരുവരും തമ്മിലുളള സൗഹൃദം സോഷ്യൽ മീഡിയയിൽ കഴിഞ്ഞ ദിവസങ്ങളിൽ തന്നെ ചർച്ചയായിരുന്നു.

ഗോപി സുന്ദറിന്റെ പുതിയ ഗാനത്തിന് നിരവധി പേർ പ്രശംസ അറിയിച്ചിട്ടുണ്ട്. പ്രിയ നായരുടെ ആലാപനത്തെയും കമന്റിലൂടെ നിരവധിപേർ പുകഴ്‌ത്തി. ഷൈൻ ടോം ചാക്കോ, വിഷ്ണു ഉണ്ണികൃഷ്ണൻ, അജു വർഗീസ്, ദീപ്തി സതി, ചിന്നു ചാന്ദിനി, സ്നേഹ ബാബു, ജിബു ജേക്കബ് എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന ചിത്രമാണ് താനാരാ.
View this post on Instagram
വളരെ സ്പെഷ്യലായ ആളോടൊപ്പം ആദ്യ ഗാനം ആലപിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നാണ് പ്രിയ സമൂഹമാദ്ധ്യമങ്ങളിൽ കുറിച്ചത്. ഗോപി സുന്ദർ ഈണം നൽകിയ ഒരു മനോഹരമായ ഗാനത്തിലൂടെ മലയാള സംഗീത മേഖലയിൽ തുടക്കം കുറിക്കാൻ സാധിച്ചത് ഭാഗ്യമാണെന്നും ഗായിക കുറിപ്പിലൂടെ വ്യക്തമാക്കി.















