മൗനം തുടർന്ന് നാസ; സുനിത വില്യംസിന്റെ തിരിച്ചുവരവ് വൈകും; ജൂലൈ അവസാനത്തോടെ തിരിച്ചെത്തുമെന്ന പ്രതീക്ഷ മങ്ങി
Wednesday, March 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

മൗനം തുടർന്ന് നാസ; സുനിത വില്യംസിന്റെ തിരിച്ചുവരവ് വൈകും; ജൂലൈ അവസാനത്തോടെ തിരിച്ചെത്തുമെന്ന പ്രതീക്ഷ മങ്ങി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 26, 2024, 04:30 pm IST
FacebookTwitterWhatsAppTelegram

അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിൽ കഴിയുന്ന നാസയുടെ ബഹിരാകാശ സഞ്ചാരികളായ ഇന്ത്യൻ വംശജ സുനിതാ വില്യംസിന്റെയും ബുച്ച് വിൽമോറിന്റെയും തിരിച്ചുവരവ് വീണ്ടും അനിശ്ചിതത്വത്തിൽ‌ തന്നെ.  തിരിച്ചുവരവ് തീയതി ഇനിയും പ്രഖ്യാപിക്കാതെ നാസ. ജൂലൈ മാസത്തിൽ ഭൂമിയിലേക്ക് തിരിച്ചുവരവ് ഉണ്ടാകില്ലെന്നാണ് ഏറ്റവുമൊടുവിലായി പുറത്തുവരുന്ന വിവരം. ബോയിം​ഗിന്റെ സ്റ്റാർലൈനർ പേടകത്തിന്റെ സാങ്കേതിക തകരാറാണ് തിരിച്ചുവരവ് അനിശ്ചിതത്വത്തിലാക്കുന്നത്.

പേടകത്തിലെ റിയാക്ഷൻ കൺട്രോൾ സിസ്റ്റം (ആർസിഎസ്) ത്രസ്റ്ററിന്റെ ഗ്രൗണ്ട് ടെസ്റ്റിംഗും പരിശോധനയും നീളുകയാണ്. ഇതാണ് ഭൂമിയിലേക്കുള്ള തിരിച്ചുവരവിന് കാലതാമസം സൃഷ്ടിക്കുന്നത്. തിരിച്ചുവരവിന്റെ തീയതിയോ സമയോ സംബന്ധിച്ച് പ്രഖ്യാപനങ്ങൾ ഇതുവരെ നാസയുടെ ഭാ​ഗത്ത് നിന്നുണ്ടായിട്ടില്ല. ഇരുവരെയും തിരികെ എത്തിക്കാൻ സാധിക്കുമെന്ന ആത്മവിശ്വാസമുണ്ടെന്ന് സ്റ്റാർലൈനർ പ്രോഗ്രാം മാനേജരും വൈസ് പ്രസിഡന്റുമായ മാർക്ക് നാപ്പി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഇതിനായി സാധ്യമായതെല്ലാം ചെയ്യേണ്ട സമയമാണിതെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം അന്തരാഷ്‌ട്ര ബഹിരാകാശ നിലയത്തിൽ ഇരുവരും സമയം ചെവഴിക്കുകയാണെന്ന് നാസ കൊമേഴ്‌സ്യൽ ക്രൂ പ്രോഗ്രാം മാനേജർ സ്റ്റീവ് സ്റ്റിച്ച് പറഞ്ഞു. ഇരുവരും മുൻപരിചയമുള്ളവരാണെന്നും അതിനാൽ തന്നെ വെല്ലുവിളികളെ അതിജീവിക്കാൻ സാധിക്കുന്നുണ്ടെന്നും സാഹചര്യങ്ങളുമായി പൊരുത്തപ്പെടുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഹാർഡ്‌വെയർ ചലിപ്പിക്കൽ, പവർ സിസ്റ്റങ്ങൾ പുനഃക്രമീകരിക്കൽ, വായു സാമ്പിളുകൾ ശേഖരിക്കൽ, ഭൂമിയുടെ കാലാവസ്ഥ നിരീക്ഷിക്കൽ എന്നിവയുൾപ്പെടെ വിവിധ സ്റ്റേഷൻ പ്രവർത്തനങ്ങളിൽ വിൽമോർ ഏർപ്പെട്ടിട്ടുണ്ട്. മനുഷ്യശരീരം ബഹിരാകാശത്ത് എങ്ങനെ വ്യായാമം ചെയ്യുന്നുവെന്ന് പഠിക്കാൻ അൾട്രാസൗണ്ട് സ്‌കാനിംഗിനും അദ്ദേഹം വിധേയനായി.

ജൂൺ അഞ്ചിനാണ് സ്റ്റാർലൈനർ പേടകം ഇരുവരെയും വഹിച്ച് ബഹിരാകാശത്തേക്ക് കുതിച്ചത്. 24 മണിക്കൂർ നീണ്ട യാത്രയ്‌ക്കൊടുവിലാണ് ഇരുവരും നിലയത്തിലെത്തിയത്. ഒരാഴ്ച മാത്രമായിരുന്നു ദൗത്യത്തിന്റെ കാലാവധി. എന്നാൽ സ്റ്റാർലൈനർ പേടകത്തിന്റെ ത്രസ്റ്ററുകൾക്കുണ്ടായ തകരാറും ഹീലിയം ചോർച്ചയുമാണ് ദൗത്യം നീളാൻ കാരണമായത്. ഇരുവരെയും സ്റ്റാർ‌ലൈനറിൽ തന്നെ തിരികെ കൊണ്ടുവരുമെന്ന് നാസ വ്യക്തമാക്കിയിട്ടുണ്ട്. ഭൂമിയിലേക്ക് സുരക്ഷിതമായി തിരികെയെത്താൻ സാധിക്കുമെന്ന് ഇരുവരും പറഞ്ഞിരുന്നു. അടുത്തയാഴ്ച പേടകത്തിന്റെ ഫ്ലൈറ്റ് ടെസ്റ്റ് റെഡിനസ് റിവ്യൂവിന് ശേഷമാകും തിരികെയെത്തുന്നത് സംബന്ധിച്ച് നാസ കൂടുതൽ വിവരങ്ങൾ പുറത്തുവിടൂവെന്നാണ് വിവരം‌.

Tags: NASAISSSunita WilliamsButch Wilmore
ShareTweetSendShare

More News from this section

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

ഓസ്കാറിൽ മിന്നും നേട്ടവുമായി ‘വൺ ബാറ്റിൽ ആഫ്റ്റർ അനദർ’; വാരിക്കൂട്ടിയത്  ആറ് പുരസ്കാരങ്ങൾ; ചരിത്രം കുറിച്ച് ‘ഓട്ടം ഡ്യൂറൾസ് ആർകപോ’

ഭർത്താവിന്റെ രണ്ട് അടികിട്ടിയെന്ന് വിചാരിച്ച് ചത്തോന്നും പോകില്ലല്ലോ; ഭാര്യ അനുസരണക്കേട് കാണിച്ചാൽ  മ‍ർദ്ദിക്കാൻ ഇസ്ലാം അനുവാദം നൽകുന്നുണ്ട്;  യുവതിയോട് താലിബാൻ കോടതി

ഇറാഖ് തീരത്ത് അമേരിക്കൻ എണ്ണ കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു

ദുബായ് എയർപോർട്ട് പരിസരത്ത് ഡ്രോൺ ആക്രമണം: ഭാരീതയനുൾപ്പടെ നാല് പേർക്ക് പരുക്ക്

പ്രതിസന്ധി രൂക്ഷം; പാകിസ്ഥാനിൽ സ്കൂളുകൾ അടച്ചു, ഓഫീസുകളുടെ പ്രവൃത്തിദിനം കുറച്ചു

Latest News

കേരളത്തിൽ വെള്ളിയാഴ്ച വരെ മഴ; ജാഗ്രത

രാജ്യസഭയിൽ എൻഡിഎക്ക് 141 സീറ്റ്, ബിജെപിക്ക് മാത്രം 101; പ്രതിപക്ഷം 75, മറ്റുള്ളവർ 27

സ്ഥാനാർഥി പ്രഖ്യാപനം ; മുസ്ലിം ലീഗിൽ പൊട്ടിത്തെറി

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഏപ്രില്‍ 23ന് പ്രാദേശിക അവധി; പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും ബാധകം

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്ക് ജാമ്യമില്ല; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

എം കെ മുനീറിനു സീറ്റില്ല ; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

ഏറ്റുമാനൂരിൽ നടി വീണാ നായർ; പെരുമ്പാവൂരിൽ സിനിമാ താരം ലക്ഷ്മി പ്രിയ ; അഞ്ജലി നായർ തൃപ്പൂണിത്തുറയിൽ, നാല് സ്ഥാനാർത്ഥികളെ കൂടി പ്രഖ്യാപിച്ച് ട്വന്റി 20

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies