റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഓഫീസർ ഗ്രേഡ് ബി തസ്തികയിലേക്ക് നിയമനം നടത്തുന്നു. 94 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
നേരിട്ടാണ് നിയമനം. 21- 30 പ്രായക്കാർക്ക് അപേക്ഷിക്കാം. 83,254 രൂപയാണ് പ്രതിമാസ ശമ്പളം. ഓഗസ്റ്റ് 16 വരെ ഓൺലാനായി അപേക്ഷിക്കാം.
850 രൂപയാണ് അപേക്ഷ ഫീസ്. എസ്.സി, എസ്.ടി വിഭാഗങ്ങൾക്ക് 100 രൂപയാണ് ഫീസ്. യോഗ്യതയ്ക്കും മറ്റ് വിവരങ്ങൾക്കുമായി https://opportunities.rbi.org.in/Scripts/Vacancies.aspx എന്ന വെബ്സൈറ്റ് സന്ദർശിക്കുക.