തിരുവനന്തപുരം: ഭാരതീയവിചാര കേന്ദ്രം തിരുവനന്തപുരം സ്ഥാനീയ സമിതി ഡോ. എംഎസ് വല്യത്താൻ ശ്രദ്ധാഞ്ജലി സഭ സംഘടിപ്പിക്കും. വരുന്ന 28-ന് രാവിലെ 10 മണിക്ക് ജിപിഒ ലെയ്നിലെ സംസ്കൃതി ഭവനിലാണ് സഭ നടക്കുന്നത്. ഭാരതീയവിചാരകേന്ദ്രം ഡയറക്ടർ ഡോ. ആർ സഞ്ജയന്റെ അദ്ധ്യക്ഷതയിലാണ് ശ്രദ്ധാഞ്ജലി സംഘടിപ്പിക്കുന്നത്.
പ്രൊഫ. സഞ്ജയ് ബിഹാരി ഡയറക്ടർ, ശ്രീചിത്ര തിരുന്നാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസ് ആൻഡ് ടെക്നോളജി, പ്രൊഫ. കെ പി സുധീർ പ്രിൻസിപ്പൽ സെക്രട്ടറി, സയൻസ് ആൻഡ് ടെക്നോളജി ഡിപ്പാർട്ട്മെന്റ്, വൈസ് പ്രസിഡന്റ് KSCSTE, കേരള സർക്കാർ, ഡോ. കെ മുരളീധരൻ ട്രസ്റ്റി ആൻഡ് അഡീഷണൽ ചീഫ് ഫിസിഷ്യൻ ആര്യ വൈദ്യശാല കോട്ടയ്‌ക്കൽ, പ്രൊഫ. അച്യുത് ശങ്കർ എസ് നായർ, മുൻ പ്രൊഫ. സർബയോ ഇൻഫോമാറ്റിക്സ് വിഭാഗം, കേരള യൂണിവേഴ്സിറ്റി എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തും.
ഡോ. ഹരികൃഷ്ണ വർമ, പി ആർ ഹെഡ്, ബയോ ടെക്നോളജി വിംഗ്, ശ്രീ ചിത്ര തിരുന്നാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജി, ഡോ. ടി എസ് മുരളീധരൻ ഫോർമാർ ചീഫ് ആര്യ വൈദ്യശാല കോട്ടയ്‌ക്കൽ എന്നിവരുടെ പ്രഭാഷണവും സഭയിൽ ഉണ്ടായിരിക്കും.















