ഒളിമ്പിക്സ് ഉദ്ഘാടനത്തിന് ഹിജാബ് ധരിച്ച് പങ്കെടുക്കുന്നതിന് വിലക്കേർപ്പെടുത്തിയതോടെ ഫ്രാൻസ് റിലേ താരം സൗൻകാംബ സില പങ്കെടുക്കുന്നത് തൊപ്പി ധരിച്ച്. ഹിജാബ് ധരിച്ച് ഉദ്ഘാടന പരിപാടിയിൽ പങ്കെടുക്കാൻ ആകില്ലെന്ന് ചൂണ്ടിക്കാട്ടി താരം തന്നെയാണ് സോഷ്യൽ മീഡിയയിൽ പോസ്റ്റുകൾ പങ്കുവച്ചത്.തുടർന്ന് ഒളിമ്പിക് കമ്മിറ്റി പ്രതിനിധികൾ നടത്തിയ ചർച്ചയിൽ തൊപ്പി ധരിച്ച് പങ്കെടുക്കാൻ സൗൻകാംബയെ അനുവദിച്ചത്.
‘‘നിങ്ങളുടെ രാജ്യത്ത് നടക്കുന്ന ഒളിമ്പിക്സിന് നിങ്ങൾ യോഗ്യത നേടി. പക്ഷേ നിങ്ങൾ ഹിജാബ് ധരിച്ചതിനാൽ ഉദ്ഘാടന പരിപാടിക്ക് എത്താൻ കഴിയില്ല.’’– എന്നായിരുന്നു സില സമൂഹമാദ്ധ്യമത്തിൽ കുറിച്ചത്. ഇന്ന് പ്രാദേശിക സമയം രാത്രി 7.30ന് (ഇന്ത്യൻ സമയം രാത്രി 11ന്) ഉദ്ഘാടന ചടങ്ങുകൾ ആരംഭിക്കുന്നത്.