അഹമ്മദാബാദ് : വിശ്വഹിന്ദു പരിഷത്ത് പ്രവർത്തകനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ട് പേർ പിടിയിൽ.ഗുജറാത്തിലെ കച്ച് ജില്ലയിലെ ഭുജ് നഗരത്തിലെ മുന്ദ്ര റോഡിൽ ബജ്‌റംഗ് ടീ ഹൗസ് നടത്തുന്ന ഭവേഷ് പർമറെയാണ് വെട്ടികൊലപ്പെടുത്താൻ ശ്രമിച്ചത് . സംഭവത്തിൽ നിസ്സാം, ഇർഫാൻ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത് .
നഗരത്തിൽ അനധികൃതമായി ഓടിച്ച റിക്ഷകൾ മദാപൂർ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇതിന്റെ ചിത്രങ്ങൾ പ്രാദേശിക മാധ്യമപ്രവർത്തകൻ രാജു പ്രജാപതി പകർത്തി. ഇതിന് പിന്നാലെ ചിത്രങ്ങളെ കുറിച്ച് സംസാരിക്കാനാണെന്ന് പറഞ്ഞ് നിസാമും ഇർഫാനും രാജുവിനെ വിളിച്ചു. രാജു ഇക്കാര്യം തന്റെ സുഹൃത്തും വിഎച്ച്‌പി പ്രവർത്തകനുമായ ഭവേഷ് പർമറിനോട് പറഞ്ഞു. തുടർന്ന് ഇരുവരും ചേർന്ന് നിസാമിനെയും , ഇർഫാനെയും കാണാൻ പോയി.















