ലോകത്തിനാകെ ദൃശ്യവിരുന്നൊരുക്കി ഒളിമ്പിക്‌സിന് ഫ്രാൻസിന്റെ പറുദീസ നഗരത്തിൽ തുടക്കമായപ്പോൾ കാണികളുടെ ആവേശം ഇരട്ടിയാക്കിയത് പ്രശസ്ത അമേരിക്കൻ ഗായിക ലേഡി ഗാഗയുടെ സംഗീത പരിപാടി. നോത്രദാം പള്ളിക്ക് സമീപമൊരുക്കിയ പ്രത്യേക വേദിയിലായിലായിരുന്നു ലേഡി ഗാഗയുടെ പ്രകടനം നടന്നത്. ‘ദി കാൻ കാൻ’ എന്ന ഫ്രഞ്ച് കാബെറെ ഗാനമാണ് ലേഡി ഗാഗ ഒളിമ്പിക്‌സ് വേദിയിൽ ആലപിച്ചത്. കായിക മാമാങ്കത്തിന് ലോകം സാക്ഷ്യം വഹിക്കുമ്പോൾ അതിലൊരു ഭാഗമാകാൻ സാധിച്ചതിലുള്ള സന്തോഷവും നന്ദിയും താരം അറിയിച്ചു.
”പാരിസിൽ ഒളിമ്പിക്‌സിന് തുടക്കമായിരിക്കുകയാണ്. ഫ്രഞ്ച് ജനതയുടെ മഹത്തായ കല, സംഗീതം, നാടകം, ചരിത്രം തുടങ്ങിയവയെ ബഹുമാനിക്കുന്ന ഒരു ഗാനം ആലപിക്കാൻ എന്നോട് ആവശ്യപ്പെട്ടതിലും പാരിസിലേക്ക് ക്ഷണം ലഭിച്ചതിലും എനിക്ക് അതിയായ സന്തോഷമുണ്ട്. ഞാൻ ഒരു ഫ്രഞ്ച് കലാകാരിയല്ലെങ്കിലും ഫ്രാൻസിലെ ജനതയായും ഫ്രഞ്ച് ഗാനങ്ങൾ പാടുന്നവരുമായും എനിക്ക് എല്ലായിപ്പോഴും ഒരു പ്രത്യേകം ബന്ധം തോന്നിയിട്ടുണ്ട്. ഫ്രാൻസിന്റെ ഹൃദയത്തെ കുളിർപ്പിച്ച് ആളുകളിൽ ഫ്രഞ്ച് കലയുടെയും സംഗീതത്തിന്റെയും ലഹരി നിറയ്‌ക്കാനാണ് ഞാൻ ശ്രമിച്ചത്.”- ലേഡി ഗാഗ എക്‌സിൽ കുറിച്ചു.
I feel so completely grateful to have been asked to open the Paris @Olympics 2024 this year. I am also humbled to be asked by the Olympics organizing committee to sing such a special French song—a song to honor the French people and their tremendous history of art, music, and… pic.twitter.com/FMNyiosHUR
— Lady Gaga (@ladygaga) July 26, 2024
ഭൂമിയിലെ ഏറ്റവും മാന്ത്രിക നഗരങ്ങളിലൊന്നായ പാരിസിനെ കുറിച്ച് എല്ലാവരെയും ഓർമ്മപ്പെടുത്താൻ എനിക്ക് അവസരം ലഭിച്ചത് ഒളിമ്പിക്‌സ് വേദിയിലൂടെയായിരുന്നു. യഥാർത്ഥ ഫ്രഞ്ച് കാബേറിയ തിയേറ്ററായ ലെ ലിഡോ ആർക്കൈവിൽ നിന്നാണ് ഗാനത്തിനാവശ്യമായ പോം പോപ്‌സ് വാടകയ്‌ക്കെടുത്തത്. തൂവലുകൾ ഉപയോഗിച്ച് ഇഷ്ടത്തിനനുസരിച്ച് നെയ്‌തെടുത്ത വസ്ത്രങ്ങളായിരുന്നു താൻ ഒളിമ്പിക്‌സ് വേദിയിൽ ഗാനം ആലപിക്കുന്നതിനായി ധരിച്ചതെന്നും ലേഡി ഗാഗ പറയുന്നു. ഗാനത്തിനിടെ നൃത്തം അവതരിപ്പിക്കുന്നതിനായെടുത്ത കഠിന പരിശീലനങ്ങളെ കുറിച്ചും താരം എക്‌സിൽ കുറിച്ചിരുന്നു.
ഒളിമ്പിക്‌സിൽ പങ്കെടുക്കാനെത്തിയ എല്ലാ കായിക താരങ്ങൾക്കും ലേഡി ഗാഗ അഭിനന്ദനങ്ങൾ അറിയിച്ചു. കായിക താരങ്ങൾക്കായി പാടുന്നത് തനിക്ക് ലഭിക്കുന്ന ബഹുമതിയായി കാണുന്നുവെന്നും കായിക താരങ്ങളുടെ കഴിവ് സങ്കൽപിക്കുന്നതിനും അപ്പുറത്താണെന്നും ഗാഗ കുറിച്ചു.















