കറുപ്പിൽ പിങ്ക് തൂവൽ ചിറകുകൾ; പറുദീസ നഗരത്തിലേക്ക് പറന്നിറങ്ങി ഗാഗ; ഒളിമ്പിക്‌സ് വേദിയെ കിടിലം കൊള്ളിച്ച് അമേരിക്കൻ ഗായികയുടെ ഫ്രഞ്ച് കാബെറെ ഗാനം
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

കറുപ്പിൽ പിങ്ക് തൂവൽ ചിറകുകൾ; പറുദീസ നഗരത്തിലേക്ക് പറന്നിറങ്ങി ഗാഗ; ഒളിമ്പിക്‌സ് വേദിയെ കിടിലം കൊള്ളിച്ച് അമേരിക്കൻ ഗായികയുടെ ഫ്രഞ്ച് കാബെറെ ഗാനം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 27, 2024, 08:27 am IST
FacebookTwitterWhatsAppTelegram

ലോകത്തിനാകെ ദൃശ്യവിരുന്നൊരുക്കി ഒളിമ്പിക്‌സിന് ഫ്രാൻസിന്റെ പറുദീസ നഗരത്തിൽ തുടക്കമായപ്പോൾ കാണികളുടെ ആവേശം ഇരട്ടിയാക്കിയത് പ്രശസ്ത അമേരിക്കൻ ഗായിക ലേഡി ഗാഗയുടെ സംഗീത പരിപാടി. നോത്രദാം പള്ളിക്ക് സമീപമൊരുക്കിയ പ്രത്യേക വേദിയിലായിലായിരുന്നു ലേഡി ഗാഗയുടെ പ്രകടനം നടന്നത്. ‘ദി കാൻ കാൻ’ എന്ന ഫ്രഞ്ച് കാബെറെ ഗാനമാണ് ലേഡി ഗാഗ ഒളിമ്പിക്‌സ് വേദിയിൽ ആലപിച്ചത്. കായിക മാമാങ്കത്തിന് ലോകം സാക്ഷ്യം വഹിക്കുമ്പോൾ അതിലൊരു ഭാഗമാകാൻ സാധിച്ചതിലുള്ള സന്തോഷവും നന്ദിയും താരം അറിയിച്ചു.

”പാരിസിൽ ഒളിമ്പിക്‌സിന് തുടക്കമായിരിക്കുകയാണ്. ഫ്രഞ്ച് ജനതയുടെ മഹത്തായ കല, സംഗീതം, നാടകം, ചരിത്രം തുടങ്ങിയവയെ ബഹുമാനിക്കുന്ന ഒരു ഗാനം ആലപിക്കാൻ എന്നോട് ആവശ്യപ്പെട്ടതിലും പാരിസിലേക്ക് ക്ഷണം ലഭിച്ചതിലും എനിക്ക് അതിയായ സന്തോഷമുണ്ട്. ഞാൻ ഒരു ഫ്രഞ്ച് കലാകാരിയല്ലെങ്കിലും ഫ്രാൻസിലെ ജനതയായും ഫ്രഞ്ച് ഗാനങ്ങൾ പാടുന്നവരുമായും എനിക്ക് എല്ലായിപ്പോഴും ഒരു പ്രത്യേകം ബന്ധം തോന്നിയിട്ടുണ്ട്. ഫ്രാൻസിന്റെ ഹൃദയത്തെ കുളിർപ്പിച്ച് ആളുകളിൽ ഫ്രഞ്ച് കലയുടെയും സംഗീതത്തിന്റെയും ലഹരി നിറയ്‌ക്കാനാണ് ഞാൻ ശ്രമിച്ചത്.”- ലേഡി ഗാഗ എക്‌സിൽ കുറിച്ചു.

I feel so completely grateful to have been asked to open the Paris @Olympics 2024 this year. I am also humbled to be asked by the Olympics organizing committee to sing such a special French song—a song to honor the French people and their tremendous history of art, music, and… pic.twitter.com/FMNyiosHUR

— Lady Gaga (@ladygaga) July 26, 2024

ഭൂമിയിലെ ഏറ്റവും മാന്ത്രിക നഗരങ്ങളിലൊന്നായ പാരിസിനെ കുറിച്ച് എല്ലാവരെയും ഓർമ്മപ്പെടുത്താൻ എനിക്ക് അവസരം ലഭിച്ചത് ഒളിമ്പിക്‌സ് വേദിയിലൂടെയായിരുന്നു. യഥാർത്ഥ ഫ്രഞ്ച് കാബേറിയ തിയേറ്ററായ ലെ ലിഡോ ആർക്കൈവിൽ നിന്നാണ് ഗാനത്തിനാവശ്യമായ പോം പോപ്‌സ് വാടകയ്‌ക്കെടുത്തത്. തൂവലുകൾ ഉപയോഗിച്ച് ഇഷ്ടത്തിനനുസരിച്ച് നെയ്‌തെടുത്ത വസ്ത്രങ്ങളായിരുന്നു താൻ ഒളിമ്പിക്‌സ് വേദിയിൽ ഗാനം ആലപിക്കുന്നതിനായി ധരിച്ചതെന്നും ലേഡി ഗാഗ പറയുന്നു. ഗാനത്തിനിടെ നൃത്തം അവതരിപ്പിക്കുന്നതിനായെടുത്ത കഠിന പരിശീലനങ്ങളെ കുറിച്ചും താരം എക്‌സിൽ കുറിച്ചിരുന്നു.

ഒളിമ്പിക്‌സിൽ പങ്കെടുക്കാനെത്തിയ എല്ലാ കായിക താരങ്ങൾക്കും ലേഡി ഗാഗ അഭിനന്ദനങ്ങൾ അറിയിച്ചു. കായിക താരങ്ങൾക്കായി പാടുന്നത് തനിക്ക് ലഭിക്കുന്ന ബഹുമതിയായി കാണുന്നുവെന്നും കായിക താരങ്ങളുടെ കഴിവ് സങ്കൽപിക്കുന്നതിനും അപ്പുറത്താണെന്നും ഗാഗ കുറിച്ചു.

Tags: PARIS OLYMPICS 2024Lady Gagaപാരിസ്
ShareTweetSendShare

More News from this section

ടി20 നായകസ്ഥാനത്തുനിന്ന് സൂര്യ പുറത്തേക്ക്; പകരക്കാരനായി ശ്രേയസും തിലകും പരിഗണനയില്‍

അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യക്ക് കനത്ത തിരിച്ചടി; വിരാട് കോഹ്ലി പുറത്തേക്ക്

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

Latest News

പാക് ഉടായിപ്പ് ജപ്പാനിലും; അനുമതിയില്ലാതെ പള്ളി നിർമിച്ചു, ഉദ്ഘാടനം ചെയ്തത് അംബാസിഡർ; പള്ളി പൊളിക്കുമെന്ന് നഗരസഭ; നാണംകെട്ട് പാക് എംബസി

ആംബുലന്‍സിന് വഴി നല്‍കിയില്ലെങ്കിൽ ആറ് മാസത്തേക്ക് ലെെസൻസ് സസ്പെൻഡ് ചെയ്യും; ഹെൽമെറ്റില്ലെങ്കിൽ 500 രൂപ പിഴയും 3 മാസം ലൈസൻസ് റദാക്കും; എംവിഡി നിയമങ്ങൾ കടുക്കുന്നു

അശരണരായ വിധവകളെ സംരക്ഷിക്കുന്ന ബന്ധുക്കൾക്ക് പ്രതിമാസം 1000 രൂപ ധനസഹായം; അഭയകിരണം പദ്ധതിയിലേക്ക് അപേക്ഷിക്കാം

സ്നേഹത്തിന്റെയും അനുകമ്പയുടെയും സംരക്ഷണത്തിന്റെയും പ്രതികമായ ഹിന്ദു ദൈവത്തിന്റെ പേരാണ് അയാൾക്ക്; സോഷ്യൽ മീഡിയയുടെ ഹൃദയം തൊട്ട് കേരളത്തിൽ നിന്നുള്ള നന്മയുടെ കഥ

നവീന്‍ ബാബുവിന്റെ മരണം: അന്വേഷണം സി ബി ഐയ്‌ക്ക് വിടുന്നു : മകള്‍ക്ക് ആശ്രിത നിയമനം നല്‍കാനും തീരുമാനം

ലഡാക്കിന്റെ വികസനത്തില്‍ നിര്‍ണ്ണായക ചുവടുവെപ്പ്: ഇന്ത്യ-ചൈന അതിര്‍ത്തിയിലെ ചുമ്മൂരില്‍ ആദ്യ ‘മോഡല്‍ ബോര്‍ഡര്‍ വില്ലേജ്’ വരുന്നു; തറക്കലിട്ട് ലഡാക്ക് ലെഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്‌സേന

‘ഇന്ന് മുതൽ അഞ്ച് ദിവസത്തേയ്‌ക്ക് മത്സ്യബന്ധനത്തിന് നിയന്ത്രണം’; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം

മക്കളുടെ മുന്നിലിട്ട് അമ്മയെ കഴുത്തറുത്ത് കൊന്നശേഷം രക്ഷപ്പെട്ട ഭര്‍ത്താവ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies