ഭൂമിയോട് അടുത്തുവരുന്ന ഛിന്നഗ്രഹത്തെ കണ്ടെത്തി ഇന്ത്യയുടെ ആദ്യത്തെ സമ്പൂർണ റോബോട്ടിക് ടെലിസ്കോപ്പായ ഗ്രോത്ത്- ഇന്ത്യ ടെലിസ്കോപ്പ്. കെട്ടിടത്തിന്റെ വലിപ്പമുള്ള ഛിന്നഗ്രഹത്തിന്റെ ദ്രുഗതിയിലുള്ള ചലനം ദൂരദർശിനി ട്രാക്ക് ചെയ്തു. ഐഐടി ബോംബെയിലെ സ്‌പേസ് ടെക്‌നോളജി ആൻഡ് അസ്‌ട്രോഫിസിക്‌സ് റിസർച്ച് (സ്റ്റാർ) ലാബിലെ ആസ്‌ട്രോഫിസിസ്റ്റായ വരുൺ ഭാലേറാവു എക്‌സിൽ ഛിന്നഗ്രഹത്തിന്റെ ചിത്രം പങ്കുവച്ചിട്ടുണ്ട്.
ഛിന്നഗ്രഹത്തിന്റെ ചുറ്റുമുള്ള നക്ഷത്രങ്ങളെ പ്രകാശരശ്മികളെ സൂചിപ്പിക്കും പോലെയാണ് ചിത്രത്തിൽ കാണുന്നത്. 116 മീറ്റർ നീളത്തിൽ കെട്ടിടത്തിന്റെ വലുപ്പമാണിതിനുള്ളതെന്ന് എക്സ് പോസ്റ്റിൽ പറയുന്നു. പോസ്റ്റിന് നിരവധി പേരാണ് കമന്റ് ചെയ്തിരിക്കുന്നത്.
ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ റോബോട്ടിക് ഒപ്റ്റിക്കൽ റിസർച്ച് ടെലിസ്കോപ്പാണ് ഗ്രോത്ത്-ഇന്ത്യ. ലഡാക്കിലെ ഹാൻലെയിലെ ഇന്ത്യൻ അസ്ട്രോണമിക്കൽ ഒബ്സർവേറ്ററി സൈറ്റിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. സമുദ്രനിരപ്പിൽ നിന്ന് 4,500 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഇത് ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ജ്യോതിശാസ്ത്ര നിരീക്ഷണശാലകളിൽ ഒന്നാണ്.
സമുദ്രനിരപ്പിൽ നിന്ന് 4,500 മീറ്റർ ഉയരത്തിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. ഐഐടി ബോംബെയുടെയും ബെംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആസ്ട്രോഫിസിക്സിന്റെയും (ഐഐഎ) സംയുക്ത സംരംഭത്തിന്റെ ഭാഗമാണ് ഗ്രോത്ത്-ഇന്ത്യ. ബഹിരാകാശത്തും പ്രപഞ്ചത്തിലുമുള്ള ഛിന്നഗ്രഹങ്ങൾ, ധൂമകേതുക്കൾ തുടങ്ങിയവയെ പഠിക്കുന്ന ടൈം-ഡൊമെയ്ൻ ജ്യോതിശാസ്ത്രത്തിൽ ഗ്രോത്ത് വൈദഗ്ധ്യം നേടിയുണ്ട്.
Last night, the GROWTH-India Telescope caught this 116m, building-sized asteroid on its closest approach to earth! We tracked the rapid motion of the asteroid as it zipped across the sky at just 10x lunar distance. The rapid motion makes background stars look like streaks. pic.twitter.com/gbbT8yxqsP
— Varun Bhalerao (@starlabiitb) July 26, 2024















