കൊച്ചി അന്താരാഷ്ട്ര വിമാനത്താവവളത്തിലെ ട്രേഡ് യൂണിയനുകളുടെ ഹിതപരിശോധനയിൽ ബി.എം.എസ് നേതൃത്വം നൽകുന്ന കൊച്ചിൻ ഇൻ്റർനാഷണൽ എയർപോർട്ട് മസ്ദൂർ സംഘത്തിന് ആദ്യമായി അംഗീകാരം ലഭിച്ചു. 25 ശതമാനം വോട്ട് നേടിയാണ് സിയാൽ എയർപോർട്ട് മസ്ദൂർ സംഘ് അംഗീകാരം നേടിയെടുത്തത്.
അംഗീകാരത്തിനായി വേണ്ടത് 15 ശതമാനം വോട്ടാണ്. ഹിതപരിശോധന നടത്തുന്നതിൽ മാനേജ്മെൻ്റ് നിഷേധാത്മക നിലപാട് സ്വീകരിച്ചപ്പോൾ ഹെക്കോടതി ഉത്തരവ് പ്രകാരമാണ് ബി.എം.എസ് ട്രേഡ് യൂണിയനുകളുടെ ഹിതപരിശോധനയ്ക്ക് അനുമതി നേടിയെടുത്തത്.