പാലക്കാട്: മാവോയിസ്റ്റ് നേതാവ്സോമന്‍ പിടിയില്‍. ഷൊര്‍ണൂര്‍ റെയില്‍ വേ സ്റ്റേഷനില്‍ നിന്നാണ് ഭീകരവിരുദ്ധ സ്‌ക്വാഡ് ഇയാളെ കസ്റ്റഡിയിലെടുത്തത്. നിരവധി യുഎപിഎ കേസുകളില്‍ പ്രതിയായ ഇയാള്‍ വയനാട് നാടുകാണി ദളം കമാന്‍ഡറാണ്.
കൊച്ചിയിലേക്കുള്ള യാത്രക്കിടെ ഇന്നലെ രാത്രിയാണ് ഭീകരവിരുദ്ധ സ്‌ക്വാഡ് ഇയാളെ പിടികൂടിയത്. 2012 മുതല്‍ കബനി നാടുകാണി ദളങ്ങളുടെ കമാന്‍ഡറായി പ്രവര്‍ത്തിച്ചു വരികയാണ്.
കഴിഞ്ഞ ദിവസം പിടിയിലായ മാവോയിസ്റ്റ് നേതാവ് മനോജിന്റെ സംഘത്തിലെ കൂട്ടാളിയാണ് ഇയാള്‍. മനോജില്‍ നിന്നാണ് സോമനെ കുറിച്ചുള്ള വിവരങ്ങള്‍ എടിഎസിന് ലഭിച്ചത്. നെടുമ്പാശേരിയിലെ എടിഎസ് ആസ്ഥാനത്ത് എത്തിച്ച സോമനെ വിശദമായി ചോദ്യം ചെയ്ത് വരികയാണ്.
കണ്ണൂര്‍, വയനാട് ജില്ലകളുള്‍പ്പെടെ കബദി ദളം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന മാവോയിസ്റ്റ് സംഘത്തിലെ അംഗമാണ് മനോജെന്ന് എടിഎസ് കണ്ടെത്തിയിരുന്നു. മനോജ് ഉള്‍പ്പെടുന്ന സംഘത്തെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് പൊലീസ് പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.















