പാരിസ്; ഒളിമ്പിക്‌സിലെ ബാഡ്മിന്റൺ വനിതാ സിംഗിൾസിൽ പിവി സിന്ധുവിന് അനായാസ ജയം. മാലദ്വീപിന്റെ ഫാത്തിമാത് റസാഖിനെ പരാജയപ്പെടുത്തിയത് നേരിട്ടുള്ള സെറ്റുകൾക്കാണ്. സ്‌കോർ 21-9, 21-6. ഗ്രൂപ്പ് എം-ലെ സിന്ധുവിന്റെ രണ്ടാമത്തെ മത്സരം എസ്റ്റോണിയയുടെ ക്രിസ്റ്റിൻ കൂബയുമായാണ്. ഈ മത്സരത്തിലും ജയിച്ചാൽ സിന്ധുവിന് ടോപ് 16-ലേക്ക് കടക്കാം.
റിയോയിലെയും ടോക്കിയോയിലെയും മെഡൽ നേട്ടം പാരിസിലും ആവർത്തിക്കാനാവുമെന്ന പ്രതീക്ഷയിലാണ് താരം. നേരത്തെ കടുത്ത പരിക്ക് അലട്ടിയിരുന്നെങ്കിലും ജർമ്മനിയിൽ കഠിനമായ പരിശീലനത്തിന് ശേഷം വലിയ തയ്യാറെടുപ്പോടെയാണ് സിന്ധു പാരീസിലേക്ക് ടിക്കറ്റെടുത്തത്.
അതേസമയം, ഒളിമ്പിക്‌സ് തുഴച്ചിലിൽ സ്‌കൾസ് വിഭാഗത്തിൽ ബൽരാജ് പൻവാർ ക്വാർട്ടറിൽ പ്രവേശിച്ചു. ഹീറ്റ്‌സിൽ തോറ്റവർക്കുള്ള മത്സരത്തിൽ ബൽരാജ് രണ്ടാമത് ഫിനിഷ് ചെയ്തു.