കൊച്ചി: കേരളത്തിൽ ക്രിസ്ത്യൻ സമൂഹം ഭയത്തിലാണെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. തങ്ങളെ സംരക്ഷിക്കുമെന്ന് അവർ കരുതുന്ന പാർട്ടിക്ക് അവർ വോട്ട് നൽകുമെന്നും അദ്ദേഹം പറഞ്ഞു. താനൊരു മുസ്ലിം വിരുദ്ധനല്ലെന്നും വെള്ളാപ്പള്ളി നടേശൻ പ്രതികരിച്ചു.
“ഇടതുപക്ഷത്തെ എന്നും ചോരയും നീരും കൊടുത്തു വളർത്തിയ പിന്നോക്കക്കാരെ അവർ പരിഗണിച്ചില്ല എന്ന് പറയുമ്പോൾ എന്നെ മുസ്ലിം വിരുദ്ധൻ ആക്കുകയാണ്”.
“അർഹതപ്പെട്ടതിൽ അധികം മുസ്ലിം സമൂഹം കൊണ്ടുപോകുന്നു എന്ന് ഞാൻ പറഞ്ഞു. അതിന് ആടിനെ പട്ടിയാക്കിയും പട്ടിയെ പേപ്പട്ടിയാക്കിയും മാറ്റുകയാണ്. ഇന്ന് കേരളത്തിലെ ക്രിസ്ത്യൻ സമുദായം മുഴുവൻ ഭയത്തിലാണ്. അവർക്ക് സംരക്ഷകരായി ആരെ കിട്ടിയാലും അതിലേക്ക് അവർ ചേക്കേറും. അങ്ങനെയാണ് അവർ സുരേഷ് ഗോപിയെ ജയിപ്പിച്ചത്”-വെള്ളാപ്പള്ളി പറഞ്ഞു.