ബോളിവുഡിന്റെ പ്രിയ താര ജോഡികളാണ് രൺബീർ കപൂറും ആലിയ ഭട്ടും. ആരാധകർ ആഘോഷമാക്കിയതായിരുന്നു ഇരുവരുടെയും വിവാഹം. ആലിയയെ കുറിച്ച് വാചാലനാവുന്ന രൺബീറിന്റെ വാക്കുകളാണ് സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നത്. സ്വകാര്യ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് രൺബീർ തന്റെ പ്രിയതമയെകുറിച്ച് തുറന്നുപറയുന്നത്.
ആലിയ എന്റെ ജീവിതത്തിൽ വന്നതിന് ശേഷം ഒരുപാട് മാറ്റങ്ങളുണ്ടായി. അതുപോലെ അവളിലും ധാരാളം മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട്. ഉദാഹരണത്തിന്, വളരെ ഉച്ചത്തിൽ സംസാരിക്കുന്ന വ്യക്തിയായിരുന്നു ആലിയ. പലപ്പോഴും ഞാൻ ഇതേ കുറിച്ച് ആലിയയോട് സംസാരിച്ചിരുന്നു. ഈ ശീലം മാറ്റാൻ അവൾ ഒരുപാട് ശ്രമിച്ചു. എനിക്ക് വേണ്ടി ആലിയ അത് മാറ്റി. അവൾക്ക് വേണ്ടി ഞാനും എനിക്ക് വേണ്ടി അവളും ഒരുപാട് മാറിയിട്ടുണ്ടെന്നും രൺബീർ കപൂർ പറഞ്ഞു.
2023-ൽ പുറത്തിറങ്ങിയ സന്ദീപ് റെഡ്ഡി വംഗയുടെ ‘അനിമൽ’ എന്ന ചിത്രത്തിലാണ് രൺബീർ അവസാനമായി അഭിനയിച്ചത്. സഞ്ജയ് ലീല ബൻസാലിയുടെ ‘ലവ് ആൻഡ് വാർ’ എന്ന ചിത്രമാണ് രൺബീറിന്റേതായി വരാനിരിക്കുന്നത്. ആലിയയാണ് ചിത്രത്തിലെ നായിക.