ന്യൂഡൽഹി: അമേരിക്കയുടെ കരുത്തുറ്റ മിസൈലായ എഫ്ഐഎം-92 സ്റ്റിംഗറിന് വെല്ലുവിളിയുമായി ഇന്ത്യയുടെ പുത്തൻ ആയുധം പണിപ്പുരയിലെന്ന് പ്രതിരോധ സഹമന്ത്രി സഞ്ജയ് സേത്ത്. ഷോൾഡർ-എയർ ഡിഫൻസ് മിസൈൽ ഡിആർഡിഒ വികസിപ്പിക്കുകയാണെന്ന് അദ്ദേഹം പാർലമെന്റിൽ പറഞ്ഞു.
തോളിലേറ്റി ശത്രുവിനെ പ്രതിരോധിക്കാൻ സാധിക്കുന്ന മിസൈൽ വെരി ഷോർട്ട് റേഞ്ച് എയർ ഡിഫൻസ് മിസൈലായ VSHORADS-ന്റെ ചെറുപതിപ്പാകും പുതിയ മിസൈലെന്നും അദ്ദേഹം പറഞ്ഞു. ഇതിന്റെ സാങ്കേതികവിദ്യകളും മറ്റും പുതിയ മിസൈലിലും ഉപയോഗപ്പെടുത്തുമെന്നും കേന്ദ്രമന്ത്രി കൂട്ടിച്ചേർചത്തു.
നാലാം തലമുറ ഹ്യുമൻ-പോർട്ടബിൾ മിസൈൽ സംവിധാനമാണ് VSHORADS. ട്രൈപോഡ് ലോഞ്ചറിൽ ഘടിപ്പിച്ചാണ് ഇത് പ്രവർത്തിപ്പിക്കുന്നത്. താഴ്ന്ന പറക്കുന്ന ലക്ഷ്യങ്ങൾ മറികടക്കാനാണ് ഇവ നിർമ്മിച്ചിരിക്കുന്നത്. മിസൈലും ലോഞ്ചറും എളുപ്പത്തിൽ പോർട്ടബിലിറ്റിക്കായി രൂപകൽപ്പന ചെയ്തിട്ടുള്ളതാണ്.
ആറ് കിലോമീറ്റർ പരിധിയിലാണ് VSHORADS പ്രവർത്തിക്കുന്നത്. ഇൻഫ്രാറെഡിന്റെ സഹായത്തോടെ ചിത്രങ്ങൾ നിർമിക്കാൻ സഹായിക്കുന്ന ഇമേജിംഗ് ഇൻപ്രാറെഡ് ഹോമിംഗ് സംവിധാനവും ഇതിൻറെ പ്രത്യേകതയാണ്. മനുഷ്യന് വഹിച്ച് കൊണ്ടുപോകാവുന്ന മൂന്നാം തലമുറ പോർട്ടബിൾ മിസൈലാണ് സ്റ്റിംഗർ.