എയർഫൈബർ ഉപയോക്താക്കൾക്കായി പ്രത്യേക ഓഫറുമായി റിലയൻസ് ജിയോ. പുതിയ കണക്ഷനുകൾക്ക് 1,000 രൂപ ഇൻസ്റ്റലേഷൻ ചാർജ് ഒഴിവാക്കി. ഉപയോക്താക്കൾക്ക് 30 ശതമാനം കിഴിവ് ലഭിക്കും. 3,121 രൂപയുടെ പ്ലാൻ 2,121 രൂപയ്‌ക്ക് ലഭ്യമാക്കും. ഓഗസ്റ്റ് 15 വരെയാണ് ഓഫർ ലഭിക്കുക.
ഉപഭോക്താക്കൾക്ക് 13+ ഒടിടി ആപ്പുകളും 800+ ഡിജിറ്റൽ ടിവി ചാനലുകളും 1 ടിബി പ്രതിമാസ ഡാറ്റയും ലഭിക്കും. മൂന്ന് മാസം, ആറ് മാസം, 12 മാസം കാലാവധിയുള്ള എല്ലാ പ്ലാനുകൾക്കും ഓഫർ ലഭിക്കും. എയർ ഫൈബർ 5ജി, പ്ലസ് ഉപയോക്താക്കൾക്കും ഓഫർ ലഭിക്കും.
വീടുകൾ ഡിജിറ്റൈസ് ചെയ്യുന്നതിനും അതിവേഗ ഇന്റർനെറ്റ് ഉറപ്പാക്കുന്നതും ലക്ഷ്യമിട്ടാണ് പുതിയ ഓഫർ പ്രഖ്യാപിച്ചിരിക്കുന്നത്. 60008-60008 എന്ന നമ്പറിൽ മിസ്ഡ് കോൾ ചെയ്താൽ പുതിയ എയർഫൈബർ കണക്ഷൻ ലഭിക്കും. റിലയൻസ് ജിയോയുടെ 5ജി SA (സ്റ്റാൻഡലോൺ) പ്രവർത്തിക്കുന്ന FWA (ഫിക്സഡ്-വയർലെസ് ആക്‌സസ്) സേവനമാണ് ജിയോ എയർഫൈബർ.















