ഇന്ത്യയ്ക്ക് ഗാന്ധി എന്നതു പോലെയാണ് വെഞ്ഞാറമൂടിന് സുരാജ് എന്ന് നടൻ ആസിഫ് അലി. സമയം കിട്ടുമ്പോഴൊക്കെ നാട്ടിലേക്ക് പോകാൻ സുരാജ് ശ്രമിക്കാറുണ്ടെന്നും ആസിഫ് അലി പറഞ്ഞു. ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു സുരാജ് വെഞ്ഞാറമൂടും ആസിഫ് അലിയും.
“സുരാജ് ചേട്ടന് സ്വന്തം നാടിനോട് ഭയങ്കര ഇഷ്ടമാണ്. എനിക്ക് അദ്ദേഹത്തെ അഭിനന്ദിക്കാൻ തോന്നുന്നത് അക്കാര്യത്തിലാണ്. പേരിന്റെ അറ്റത്ത് തന്നെ വെഞ്ഞാറമ്മൂട് ഉണ്ട്. ഒരു ദിവസം കൊലത്ത് ഷൂട്ട് നടക്കുകയാണ്. രാത്രി 9-നാണ് ഷൂട്ട് തുടങ്ങുന്നത്. ആ സമയം വെഞ്ഞാറമൂട് അമ്പലത്തിൽ ഉത്സവമാണ്”.
“അമ്പലത്തിൽ പോയിട്ട് വരാമെന്ന് സുരാജ് ചേട്ടൻ എന്നോട് പറഞ്ഞു. അങ്ങോട്ട് പോകാനും തിരിച്ചു വരാനും ഒരു മണിക്കൂർ വച്ച് വേണം. വെറും അര മണിക്കൂർ മാത്രമായിരിക്കും നാട്ടിൽ നിൽക്കാൻ കിട്ടുക. എന്നിട്ടും പോയി. ഇന്ത്യയ്‌ക്ക് ഗാന്ധി പോലെയാണ് വെഞ്ഞാറമൂടിന് സുരാജ് ചേട്ടൻ”-ആസിഫ് അലി പറഞ്ഞു.















