അജിത് മാസ് വേഷത്തിലെത്തുന്ന ചിത്രം വിടാ മുയർച്ചിയുടെ ക്യാരക്ടർ പോസ്റ്റർ പുറത്തിറങ്ങി. തെന്നിന്ത്യൻ താരം അർജുൻ സർജയുടെ ചിത്രമാണ് പോസ്റ്ററിലുള്ളത്. സ്റ്റൈലിഷ് ലുക്കിൽ നിൽക്കുന്ന താരത്തിന്റെ ചിത്രം ഇതിനോടകം സമൂഹമാദ്ധ്യമങ്ങളിൽ ഇടംപിടിച്ചിട്ടുണ്ട്.
പ്രതിനായകനായാണ് അർജുൻ സർജ ചിത്രത്തിലെത്തുന്നത്. അടുത്തിടെയാണ് വിടാമുയർച്ചിയുടെ ചിത്രീകരണം പൂർത്തിയായത്. നേരത്തെ അജിത്തിന്റെയും തൃഷയുടെയും ക്യാരക്ടർ പോസ്റ്റർ പുറത്തിറങ്ങിയിരുന്നു. നിർമാണ ഹൗസായ ലൈക്ക പ്രൊഡക്ഷൻസിന്റെ ഔദ്യോഗിക എക്സ് പേജിലൂടെയാണ് പോസ്റ്റർ പുറത്തുവന്നത്.

മഗിഴ് തിരുമേനിയുടെ സംവിധാനത്തിലൊരുങ്ങുന്ന ആക്ഷൻ ത്രില്ലർ എന്റർടൈൻമെന്റ് ചിത്രമാണ് വിടാ മുയർച്ചി. ലൈക പ്രൊഡക്ഷൻസിന്റെ ബാനറിൽ സുബാസ്‌കരൻ അല്ലിരാജാണ് ചിത്രം നിർമിക്കുന്നത്. അനിരുദ്ധ് രവിചന്ദറാണ് സംഗീതം നിർവഹിക്കുന്നത്.
റിലീസ് തീയതി ഉടൻ പ്രഖ്യാപിക്കുമെന്ന് അണിയറപ്രവർത്തകർ അറിയിച്ചു. ചിത്രത്തിന്റെ ഒടിടി അവകാശം നെറ്റ്ഫ്ലിക്സാണ് സ്വന്തമാക്കിയിരിക്കുന്നത്.















