ലോകത്തെ അത്ഭുത സൃഷ്ടികളിലൊന്നാണ് മനുഷ്യശരീരം. ഏറ്റവും ‘സങ്കീർണമായ മെഷീൻ’ എന്ന് മനുഷ്യശരീരത്തെ വിശേഷിപ്പിക്കാം. മനുഷ്യശരീരത്തെക്കുറിച്ചുള്ള ചില കൗതുകകരമായ വസ്തുതകൾ ഇതാ..
ടങ്ക് പ്രിന്റ്
വിരലുകൾക്ക് ‘ഫിംഗർ പ്രിന്റ്’ ഉള്ളതുപോലെ നാവിനുമുണ്ട് അടയാളം. ഇത് ടങ്ക് പ്രിന്റ് എന്നറിയപ്പെടുന്നു. വിരലടയാളം ഉപയോഗിച്ച് വ്യക്തികളെ തിരിച്ചറിയുന്നത് പോലെ ടങ്ക് പ്രിന്റും ഉപയോഗിക്കാവുന്നതാണ്.
സലൈവ/ഉമിനീർ
പ്രതിദിനം ഒരു ലിറ്ററോളം സലൈവയാണ് വായിൽ ഉത്പാദിപ്പിക്കപ്പെടുന്നത്.
തലച്ചോറ്
മനുഷ്യൻ ഉറങ്ങിക്കിടക്കുമ്പോഴും സജീവമായി പ്രവർത്തിക്കാൻ തലച്ചോറിന് സാധിക്കും.
ശരീര-പ്രകാശം

മനുഷ്യശരീരത്തിൽ നിന്ന് പ്രകാശം പുറപ്പെടുവിക്കുന്നുണ്ടെന്നാണ് പഠനങ്ങൾ പറയുന്നത്. വളരെ ചെറിയ തോതിലായതിനാൽ ഇവ നഗ്നനേത്രങ്ങളാൽ ദൃശ്യമാകില്ല.
കുഞ്ഞുങ്ങളുടെ കരച്ചിൽ
കുട്ടികൾ ജനിച്ചയുടനെ കരയുമെങ്കിലും അവരുടെ കണ്ണുകൾ കണ്ണീർ ഉത്പാദിപ്പിക്കില്ല. ജനിച്ച് ഒരു മാസം പിന്നിടുമ്പോഴാണ് കുഞ്ഞുങ്ങൾക്ക് കണ്ണുനീർ വന്നുതുടങ്ങുക.
ശ്വാസകോശം
മനുഷ്യന്റെ വലത് ശ്വാസകോശത്തേക്കാൾ 10 ശതമാനം ചെറുതാണ് ഇടത് ശ്വാസകോശം.
മൂക്ക്
മനുഷ്യന്റെ മൂക്കിന് നിരവധി ഗന്ധങ്ങൾ തിരിച്ചറിയാൻ സാധിക്കും. ട്രില്ല്യൺ എണ്ണം ഗന്ധങ്ങൾ തിരിച്ചറിയാനുള്ള ശേഷി മൂക്കിനുണ്ടെന്ന് പറയപ്പെടുന്നു.
രക്തം
ശരീരത്തിന്റെ 80 ശതമാനം ഭാരവും വഹിക്കുന്നത് രക്തമാണ്.
നാണം
ലോകത്ത് നാണം അനുഭവപ്പെടുന്ന ഒരെയൊരു സ്പീഷിസ് മനുഷ്യനാണ്.
തലച്ചോറും-വയറും
മനുഷ്യശരീരത്തിൽ അന്തർധാര സജീവമായ രണ്ട് കാര്യങ്ങളാണ് തലച്ചോറും വയറും. സമ്മർദ്ദം പോലെ എന്തെങ്കിലും തലച്ചോറിന് അനുഭവപ്പെട്ടാൽ അത് നേരിട്ട് വയറിനെ ബാധിക്കും. ചിലർക്ക് സമ്മർദ്ദം തോന്നുമ്പോൾ വിശപ്പ് അനുഭവപ്പെടുകയോ വിശപ്പ് നഷ്ടപ്പെടുകയോ ചെയ്യുന്നത് ഇതുകൊണ്ടാണ്.