കപ്പിനും ചുണ്ടിനുമിടയിൽ ഇന്ത്യക്ക് രണ്ടാം ഒളിമ്പിക്സ് മെഡൽ നഷ്ടമായി. പുരുഷന്മാരുടെ 10 മീറ്റർ എയർ റൈഫിൾ വിഭാഗത്തിൽ ഇന്ത്യൻ താരം അർജുൻ ബബുതയ്ക്ക് 4-ാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. ഏറെ നേരം രണ്ടാം സ്ഥാനത്ത് തുടർന്ന് മെഡൽ പ്രതീക്ഷ സജീവമാക്കിയാണ് താരത്തിന് അവസാന മൂന്ന് ഷോട്ടുകളിൽ കാലിടറുകയായിരുന്നു.
208.4 പോയിന്റാണ് താരത്തിന് നേടാനായത്. ഈ വിഭാഗത്തിൽ ചൈനീസ് താരം സ്വർണമണിഞ്ഞപ്പോൾ സ്വീഡിഷ് ക്രൊയേഷ്യ താരങ്ങളാണ് യഥാക്രമം വെള്ളിയും വെങ്കലവും നേടിയത്. 252.2 പോയിന്റുമായി റെക്കോർഡ് കുറിച്ചാണ് ഷെങിന്റെ സ്വർണ മെഡൽ.
അതേസമയം വനിതകളുടെ 10 മീറ്റർ എയർ റൈഫിൾ വിഭാഗത്തിൽ ഇന്ത്യൻ താരം റമിത ജിൻഡാലിന് 7-ാം സ്ഥാനത്ത് ഫിനിഷ് ചെയ്യാനെ കഴിഞ്ഞുള്ളു. 10 മീറ്റർ എയർ പിസ്റ്റൾ മിക്സിഡ് ടീമിനത്തിൽ മനു ഭാക്കറും സരബ്ജോത് സാങ്വാനും വെങ്കല മെഡലിനായുള്ള പോരാട്ടത്തിൽ ഇടംപിടിച്ചു. ഋതം സാങ്വാനും അർജുൻ സിംഗ് ചീമയും പുറത്തായി.