ലങ്കയെ വീഴ്‌ത്തി രണ്ടാം ടി20 ജയത്തോടെ ഇന്ത്യ പരമ്പര നേടിയെങ്കിലും മലയാളി താരം സഞ്ജുവിന് ഇന്നലെ നിരാശയായിരുന്നു ഫലം. ഗില്ലിന് പകരം പ്ലേയിംഗ് ഇലവനിൽ എത്തിയ താരം ഓപ്പണറായാണ് ക്രീസിലെത്തിയത്. എന്നാൽ നേരിട്ട ആദ്യ പന്തിൽ തന്നെ പുറത്താവുകയായിരുന്നു. ഇന്ത്യക്ക് 45 പന്തിൽ 72 റൺസ് വേണ്ടപ്പോഴാണ് താരം പുറത്തായത്. ആരാധകർ വലിയൊരു ഇന്നിംഗ്സിൽ താരത്തിൽ നിന്ന് പ്രതീക്ഷിച്ചിരുന്നപ്പോഴായിരുന്നു അപ്രതീക്ഷിത പുറത്താകൽ.
രണ്ടാം ഓവറിൽ ആദ്യ പന്തിൽ മഹീഷ് തീക്ഷണയാണ് സഞ്ജുവിന്റെ കുറ്റി തെറിപ്പിച്ചത്. തീക്ഷണയുടെ ക്യാരം ബോൾ മനസിലാക്കാൻ സഞ്ജുവിന് സാധിച്ചില്ല. കാല് അനക്കാതെ പന്ത് പ്രതിരോധിക്കാൻ ശ്രമിച്ച സഞ്ജുവിന് പിഴച്ചു. ബാറ്റിന്റെയും പാഡിന്റെയും ഇടയിലൂടെ പാഞ്ഞ പന്ത് സഞ്ജുവിന്റെ കുറ്റി തെറിപ്പിച്ചു.ഇതുവരെ 29 ടി20 മത്സരങ്ങൾ ഇന്ത്യക്കായി കളിച്ച താരം 444 റൺസാണ് നേടിയത്. 20.18 ആണ് ശരാശരി. രണ്ട് അർദ്ധശതകം മാത്രമാണ് നേടിയത്.
— Bangladesh vs Sri Lanka (@Hanji_CricDekho) July 28, 2024















