പാരിസ് ഒളിമ്പിക്സ് പുരുഷ ടെന്നീസ് സിംഗിൾസിൽ റാഫേൽ നദാലിനെ വീഴ്‌ത്തി നാെവാക് ജോക്കോവിച്ച് മൂന്നാം റൗണ്ടിലേക്ക് മുന്നേറി. നേരിട്ടുള്ള സെറ്റുകൾക്കായിരുന്നു സെർബിയൻ താരത്തിന്റെ വിജയം. 6-1, 6-4 എന്ന സ്കോറിനാണ് സ്പാനിഷ് താരം പരാജയം രുചിച്ചത്.
ആദ്യ സെറ്റ് ആധികാരികമായി സ്വന്തമാക്കിയ ജോക്കോ രണ്ടാം സെറ്റ് വിയർത്താണ് നേടിയത്. 0-4 എന്ന നിലയിൽ നിന്ന് 4-4 നിലയിലേക്ക് പൊരുതി കയറിയ നദാൽ കനത്ത പോരാട്ടമാണ് കാഴ്ചവച്ചത്. എന്നാൽ അടുത്ത രണ്ട് ഗെയിമും നേടി ജോക്കോ തിരിച്ചടിച്ച് മത്സരം സ്വന്തമാക്കി. ഇത് 60 തവണയാണ് ഇതിഹാസങ്ങൾ മുഖാമുഖം വരുന്നത്. സെർബിയൻ താരം 31 മത്സരങ്ങൾ ജയിച്ചപ്പോൾ 29 തവണയാണ് നദാലിനൊപ്പം വിജയമുണ്ടായിരുന്നത്.