ടോക്കിയോ: ഇന്തോ-പസഫിക് മേഖലയിൽ സ്വാതന്ത്ര്യവും സ്‌ഥിരതയും സുരക്ഷയും ഉറപ്പാക്കാൻ ക്വാഡ് രാജ്യങ്ങളുടെ സഹകരണത്തിന് മാത്രമേ കഴിയൂ എന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കർ. ടോക്കിയോയിൽ നടന്ന ക്വാഡ് സമ്മേളനത്തിന്റെ ഉദ്‌ഘാടന ചടങ്ങിൽ
സംസാരിക്കുകയായിരുന്നു വിദേശകാര്യമന്ത്രി.
“ഇന്തോ പസഫിക് മേഖലയിൽ സ്വാതന്ത്ര്യവും സ്‌ഥിരതയും സുരക്ഷയും സമൃദ്ധിയും ഉറപ്പാക്കാൻ ക്വാഡ് സഹകരണത്തിന് മാത്രമേ കഴിയൂ. അതുകൊണ്ട് നമ്മുടെ രാഷ്‌ട്രീയ ധാരണ, സാമ്പത്തിക പങ്കാളിത്തം, സാങ്കേതിക സഹകരണം എന്നിവ ശക്തിപ്പെടുത്തേണ്ടത് അത്യന്താപേക്ഷിതമാണ്. ക്വാഡ് ഇവിടെ തുടരേണ്ടതും വളരേണ്ടതും അത്യാവശ്യമാണെന്ന് മറ്റുള്ളവർക്ക് വ്യക്തമായ സന്ദേശം നൽകണം”, ജയശങ്കർ പറഞ്ഞു.
യു എസ് സ്റ്റേറ്റ് സെക്രെട്ടറി ആന്റണി ബ്ലിങ്കൻ, ജാപ്പനീസ് വിദേശകാര്യമന്ത്രി യോക്കോ കാമികാവ, ഓസ്‌ട്രേലിയയുടെ വിദേശകാര്യമന്ത്രി പെന്നി വോങ് എന്നിവരും സന്നിഹിതരായിരുന്നു.