ത്രിരാഷ്ട്ര സന്ദർശനത്തിനൊരുങ്ങി രാഷ്ട്രപതി; ഫിജി, ന്യൂസിലാൻഡ്, ടിമോർ-ലെസ്‌റ്റെ എന്നീ രാജ്യങ്ങൾ സന്ദർശിക്കും
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ത്രിരാഷ്‌ട്ര സന്ദർശനത്തിനൊരുങ്ങി രാഷ്‌ട്രപതി; ഫിജി, ന്യൂസിലാൻഡ്, ടിമോർ-ലെസ്‌റ്റെ എന്നീ രാജ്യങ്ങൾ സന്ദർശിക്കും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 29, 2024, 10:03 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ഇന്ത്യയും പസഫിക് രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി രാഷ്‌ട്രപതി ദ്രൗപദി മുർമു ഫിജി , ന്യൂസിലാൻഡ് , ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് ടിമോർ ലെസ്‌റ്റെ എന്നീ രാജ്യങ്ങൾ സന്ദർശിക്കും. ഇന്ത്യയുടെ ആക്റ്റ് ഈസ്റ്റ് നയപ്രകാരം നടത്തുന്ന സന്ദർശനം 2024 ഓഗസ്റ്റ് 5 മുതൽ 10 വരെയാകും ഉണ്ടാകുക.

ഫിജി, ന്യൂസിലാൻഡ്, ടിമോർ-ലെസ്റ്റെ എന്നീ രാജ്യങ്ങളിലേക്കുള്ള രാഷ്‌ട്രപതിയുടെ സന്ദർശനം ഇന്ത്യയുമായുള്ള ഉഭയകക്ഷിബന്ധം ശക്തിപ്പെടുത്തുമെന്നും 10 വർഷങ്ങൾക്കു മുൻപ് നടന്ന ഈസ്റ്റ്-ഏഷ്യ ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ച ആക്ട് ഈസ്റ്റ് നയത്തിന്റെ ഭാഗമാണെന്നും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.

ഫിജി പ്രസിഡൻ്റ് റാതു വില്യാം മൈവലിലി കറ്റോണിവെറെയുടെ ക്ഷണപ്രകാരം ഓഗസ്റ്റ് 5 ,6 തീയതികളിലാണ് പ്രസിഡൻ്റ് മുർമു ഫിജി സന്ദർശിക്കുക. ഇന്ത്യയിൽ നിന്നുള്ള ഒരു രാഷ്‌ട്ര തലവന്റെ ആദ്യ ഫിജി സന്ദർശനം കൂടിയാണ് ഇത്. സന്ദർശനത്തിൽ പ്രസിഡൻറ് കറ്റോണിവെറെ, പ്രധാനമന്ത്രി സിതിവേനി റബുക്ക എന്നിവരുമായി രാഷ്‌ട്രപതി മുർമു കൂടികാഴ്ച നടത്തും. ഫിജി പാർലമെൻ്റിനെയും അവിടുത്തെ ഇന്ത്യൻ സമൂഹത്തെയും രാഷ്‌ട്രപതി അഭിസംബോധന ചെയ്യും.

തുടർന്ന് ഓഗസ്റ്റ് 7 മുതൽ 9 വരെ രാഷ്‌ട്രപതി ന്യൂസിലൻഡ് സന്ദർശിക്കും. ന്യൂസിലൻഡ് ഗവർണർ ജനറൽ സിൻഡി കിറോയുടെ ക്ഷണപ്രകാരമാണ് രാഷ്‌ട്രപതിയുടെ സന്ദർശനം. ഇരുവരും ഉഭയകക്ഷി ചർച്ച നടത്തുകയും പ്രധാനമന്ത്രി ക്രിസ്റ്റഫർ ലക്‌സണുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്യും. അവിടെ വിദ്യാഭ്യാസ സമ്മേളനത്തെ അഭിസംബോധന ചെയ്തതിന് പിന്നാലെ ന്യൂസിലൻഡിലെ ഇന്ത്യൻ സമൂഹവുമായി മുർമു സംവദിക്കും.

സന്ദർശനത്തിന്റെ അവസാന ഘട്ടത്തിൽ പ്രസിഡൻ്റ് ജോസ് റാമോസ്ഹോർട്ടയുടെ ക്ഷണപ്രകാരം മുർമു ഓഗസ്റ്റ് 10 ന് ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് ടിമോർ ലെസ്റ്റെ സന്ദർശിക്കും. സന്ദർശന വേളയിൽ രാഷ്‌ട്രപതി മുർമു പ്രസിഡൻ്റ് ഹോർട്ടയുമായി ഉഭയകക്ഷി ചർച്ച നടത്തും. അതിനു ശേഷം ടിമോർ ലെസ്റ്റെ പ്രധാനമന്ത്രി സനാന ഗുസ്മാവോ പ്രസിഡൻ്റ് മുർമുവുമായി കൂടിക്കാഴ്ച നടത്തുകയും രാജ്യത്തെ ഇന്ത്യൻ സമൂഹവുമായി രാഷ്‌ട്രപതി മുർമു ആശയവിനിമയം നടത്തുകയും ചെയ്യും.

Tags: FIJInewzealandPresident Draupadi MurmuTimor-Leste
Share
Tweet
SendShare

More News from this section

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

ഇന്ത്യയുടെ പ്രതിരോധശേഷിക്ക് കരുത്ത്; തദ്ദേശീയ ‘ഖഗന്തക്-243’ ഗ്ലൈഡ് ബോംബിന്റെ ഡ്രോപ്പ് ടെസ്റ്റ് വിജയകരമായി പൂര്‍ത്തിയാക്കി ഇന്ത്യന്‍ വ്യോമസേന

Latest News

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം

ചാനിയംകടവ് പുഴയിൽ ചാടിയ യുവാവ് മരിച്ചു; കുറിപ്പ് കണ്ടെത്തി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies