ട്രാഫിക് പൊലീസ് റോഡിൽ നിന്ന് ഇരുമ്പാണികൾ ശേഖരിക്കുന്നൊരു വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധയാകർഷിക്കുന്നത്. ഒന്നും രണ്ടുമൊന്നുമല്ല ഇരുകൈ നിറയെ ആണികളാണ് റോഡിൽ നിന്ന് പാെലീസുകാർ ശേഖരിച്ചത്.
ബെംഗളൂരുവിലെ കുവെമ്പ് സർക്കിളിലെ അടിപ്പാതയിലാണ് ഇത്തരത്തിൽ ആണികൾ വിതറിയിരിക്കുന്നത്. ഇതുവഴി കടന്നുപോകുന്ന വാഹനങ്ങളെ പഞ്ചറാക്കുകയാണ് ലക്ഷ്യം. അങ്ങനെ മോഷണം അടക്കമുള്ള ആക്രമണങ്ങൾ നടത്താനുള്ള പദ്ധതികളും ഇതിന് പിന്നിലുണ്ട്. ഇതുവഴി കടന്നുപോയ റൈഡർമാരാണ് വിവരം പൊലീസിനെ അറിയിച്ചത്.
എന്തായാലും പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രതികളെ ഉടന പിടികൂടുമെന്നും അറിയിച്ചിട്ടുണ്ട്. പൊലീസിന്റെ നടപടിയെ അഭിനന്ദിച്ചാണ് പലരും കമന്റുകൾ പങ്കുവയ്‌ക്കുന്നത്. രണ്ടു പൊലീസുകാർ ആണികൾ റോഡിൽ നിന്ന് പെറുക്കി മാറ്റുന്നതാണ് വീഡിയോ. ഇത്തരം മോശം പ്രവൃത്തികൾക്കെതിരെ നടപടി വേണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്.
Bengaluru Cops seen cleaning up road swamped with metal nails.
They took this up after motorists complained of back to back punctures at the spot. pic.twitter.com/T3rzqdOo5v
— Karthik Reddy (@bykarthikreddy) July 28, 2024















