വയനാട്: മൂന്നിടങ്ങളിലുണ്ടായ ഉരുൾപൊട്ടലിനെ തുടർന്ന് ചൂരൽമലയിൽ കൺട്രോൾ റൂം തുറന്നു. ചൂരൽമലയിൽ താലൂക്ക് തലത്തിലാണ് ഐആർഎസ് കൺട്രോൾ റൂം പ്രവർത്തനം ആരംഭിച്ചത്. ആരോഗ്യ വകുപ്പിന്റെ ജില്ലാതല കൺട്രോൾ റൂം നേരത്തെ തുറന്നിരുന്നു. അടിയന്തര സാഹചര്യങ്ങളിൽ ആരോഗ്യ സേവനം ലഭ്യമാവാൻ 8086010833, 9656938689 എന്നീ നമ്പറുകളിൽ ബന്ധപ്പെടാമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചിരുന്നു.
ചൂരൽമല കൺട്രോൾ റൂം നമ്പറുകൾ –
ഡെപ്യൂട്ടി കളക്ടർ- 8547616025
തഹസിൽദാർ വൈത്തിരി – 8547616601
കൽപ്പറ്റ ജോയിൻ്റ് ബിഡിഒ ഓഫീസ് – 9961289892
അസിസ്റ്റൻ്റ് മോട്ടോർ വാഹന ഇൻസ്പെക്ടർ – 9383405093
അഗ്നിശമന സേന അസിസ്റ്റൻ്റ് സ്റ്റേഷൻ ഓഫീസർ – 9497920271
വൈത്തിരി താലൂക്ക് ഓഫീസ് ഡെപ്യൂട്ടി തഹസിൽദാർ – 9447350688