വയനാട് ; പ്രകൃതി ദുരന്തത്തിൽ വിറങ്ങലിച്ച് നിൽക്കുന്ന വയനാട്ടിലെ ജനങ്ങൾക്ക് ആശ്വാസവാക്കുകളുമായി പ്രമുഖ വ്യവസായി ആനന്ദ് മഹീന്ദ്ര . കേരളത്തിലെ ഏറ്റവും മനോഹരമായ ജില്ലകളിലൊന്നായ വയനാട്ടിലെ ദുരന്തത്തിന് മുൻപുള്ള ദൃശ്യങ്ങൾ പങ്ക് വച്ചാണ് അദ്ദേഹത്തിന്റെ കുറിപ്പ്.
‘ വയനാട് ഭൂമിയിലെ ഒരു പറുദീസയാണ്. മണ്ണിടിച്ചിലിൽ നിരവധി ജീവനുകൾ പൊലിഞ്ഞുകിടക്കുന്ന ഇത് കാണുന്നത് ഒരു ദുരന്തമാണ്. ഞങ്ങളുടെ ഹൃദയം വയനാട്ടിലെ ജനങ്ങൾക്കൊപ്പമാണ്, ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ഞങ്ങളാൽ കഴിയുന്നതെല്ലാം ചെയ്യും. ‘ എന്നാണ് ആനന്ദ് മഹീന്ദ്ര കുറിച്ചിരിക്കുന്നത് .
വയനാട്ടിലെ മുണ്ടക്കൈ, ചൂരൽമല, അട്ടമല തുടങ്ങിയ പ്രദേശങ്ങളിൽ ചൊവ്വാഴ്ച പുലർച്ചയുണ്ടായ ഉരുൾപ്പൊട്ടലിൽ 50 പേരാണ് മരണപ്പെട്ടത് . നിരവധി പേരെ കാണാതായി . രക്ഷാപ്രവർത്തനത്തിനായി കര, വ്യോമ, നാവിക സേനകളും വയനാട്ടിലേയ്‌ക്ക് പുറപ്പെട്ടു കഴിഞ്ഞു.















