തമിഴിലെ ഏക്കാലത്തെയും മികച്ച റൊമാന്റിക് ചിത്രങ്ങളിലൊന്നായിരുന്നു വിജയ് സേതുപതിയും തൃഷയും പ്രധാന കഥാപാത്രങ്ങളായെത്തി പ്രേംകുമാർ സംവിധാനം ചെയ്ത 96. ഈ ചിത്രത്തിൽ തൃഷ അവതരിപ്പിച്ച കഥാപാത്രമായ ജാനുവിന് തന്നെയാണ് സിനിമയുടെ അണിയറ പ്രവർത്തകർ പരിഗണിച്ചിരുന്നതെന്ന് മഞ്ജുവാര്യർ വെളിപ്പെടുത്തിയിരുന്നു.
ഒരു താരനിശയിൽ വച്ച് നായകനായ വിജയ് സേതുപതിയാണ് ഇക്കാര്യം തന്നോട് വെളിപ്പെടുത്തിയതെന്നും മഞ്ജു പുതിയ ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടിക്കിടെയായിരുന്നു നടി ഇക്കാര്യം പറഞ്ഞത്. എന്നാൽ സോഷ്യൽ മീഡിയയിൽ ഈ വെളിപ്പെടുത്തൽ പെട്ടെന്ന് വൈറലായി. ആ കഥാപാത്രം ചെയ്യാതിരുന്നതും കിട്ടാതിരുന്നതും നന്നായി എന്നണ് ആരാധകരും ട്രോളന്മാരും ഒരേ സ്വരത്തിൽ പറയുന്നത്.
തൃഷ റോൾ അതി മനോഹരമാക്കിയെന്നും മഞ്ജുവിന് ആ റോൾ ഒരിക്കലും ഇണങ്ങില്ലെന്നുമാണ് ആരാധകരുടെ വാദം. അതേസമയം തനിക്ക് പോലും തൃഷയെ അല്ലാതെ മറ്റാരെയും ആ റോളിൽ ഇനി കാണാൻ സാധിക്കില്ലെന്ന് മഞ്ജുവും അഭിമുഖത്തിനിടെ പറഞ്ഞിരുന്നു. സംവിധായകൻ പ്രേം കുമാറുമായി സംസാരിച്ച കാര്യവും അവർ പറഞ്ഞു.