വലിയൊരു വെളിപ്പെടുത്തലുമായി ടെലിഗ്രാം സ്ഥാപകനും സിഇഒയുമായ പവൽ ദുറോവ്. ടെലിഗ്രാം ചാനലിലൂടെയാണ് ശതകോടീശ്വരൻ താൻ നൂറിലധികം കുട്ടികളുടെ (ബയോളജിക്കൽ) പിതാവ് എന്ന് വ്യക്തമാക്കിയത്. വിവാഹം കഴിക്കാത്ത, തനിച്ച് ജീവിക്കാൻ തീരുമാനിച്ച ഒരാൾക്ക് അതെങ്ങനെയാണ് സാദ്ധ്യമാകുന്നത്? എന്നും ചോദിച്ച ശേഷമാണ് വലിയാെരു വിശദീകരണ കുറിപ്പ് പങ്കുവച്ചത്. പ്രസക്ത ഭാഗങ്ങൾ നോക്കാം.
“15 വർഷം മുൻപ് സുഹൃത്ത് എന്റെ അടുത്ത് വിചിത്രമായ ഒരു അപേക്ഷയുമായെത്തി. തനിക്കും ഭാര്യയ്‌ക്കും വന്ധ്യതയാണെന്നും കുഞ്ഞുങ്ങൾക്കായി എന്റെ സ്പേം നൽകണമെന്നുമായിരുന്നു ആവശ്യം. എന്നാൽ അവന്റെ ആവശ്യം അത്രയും കടുത്തതാണെന്ന് അറിയാതെ ഞാൻ പാെട്ടിച്ചിരിച്ചു. ഉയർന്ന നിലവാരമുള്ള സ്പേം നൽകാൻ സന്നദ്ധരായ ദാതാക്കളുടെ ദൗർലഭ്യംക്ലിനിക്കിലെ ഡോക്ടർ എനിക്ക് വ്യക്തമാക്കി തന്നു. അജ്ഞാതരായ നിരവധി ദമ്പതികളെ സഹായിക്കാനാകുമെന്നും എന്നെ ബോദ്ധ്യപ്പെടുത്തി.
ഇതോടെ സ്പേം ഡോണർ ഫോമിൽ ഞാൻ ഒപ്പിട്ടു നൽകി. 2024 ആകുമ്പോൾ എന്റെ സന്നദ്ധത 12 രാജ്യങ്ങളിലെ നൂറിലേറെ ദമ്പതികൾക്ക് സഹായകമായി. എന്നാൽ വർഷങ്ങൾക്ക് ശേഷം ഞാൻ സ്പേം ഡോണേറ്റ് നൽകുന്നത് അവസാനിപ്പിച്ചു’— ദുറോവ് പറഞ്ഞു.
















