തിരുവനന്തപുരം: വയനാട്ടിലുണ്ടായ ഉരുൾപ്പൊട്ടൽ രക്ഷാദൗത്യത്തിന്റെ ആദ്യ മണിക്കൂറുകളിൽ 150 പേരെ രക്ഷിച്ചെന്ന് സൈന്യം. വെള്ളരിമേല, മുണ്ടക്കൈ, മുപ്പിടി, ചൂരൽമല, അട്ടമല, നൂൽപ്പുഴ എന്നിവിടങ്ങളിൽ സൈന്യം രക്ഷാപ്രവർത്തനത്തിന് ഇറങ്ങും. മെഡിക്കൽ എയ്ഡ് പോസ്റ്റുകളടക്കം വിപുലമായ സൈനിക സംവിധാനങ്ങൾ സജ്ജീകരിക്കുമെന്നും സൈന്യത്തിന്റെ സൗത്തേൺ കമാന്റ് അറിയിച്ചു. മെഡിക്കൽ സംഘമുൾപ്പെടുന്ന സൈന്യത്തിന്റെ രണ്ട് ഗ്രൂപ്പുകൾ തിരുവനന്തപുരത്ത് നിന്ന് വ്യോമസേനയുടെ AN-32 ,C-130 ഹെലികോപ്ടറുകളിൽ കോഴിക്കോട് എത്തി അവിടെ നിന്നും വയനാട്ടിലെത്തും.
ആർമിയുടെ മദ്രാസ് എൻജിനീയേഴ്‌സ് ഗ്രൂപ്പിലെ എൻജിനീയർ ടാസ്‌ക് ഫോഴ്‌സിലെ (ETF) ജെസിബി, TATRA ട്രക്കും പാലം നിർമ്മാണത്തിനാവശ്യമായ സാധനങ്ങളും ബെംഗളൂരുവിൽ നിന്ന് ദുരന്ത ഭൂമിയിൽ ഉടനെത്തും. ചെറുപാലങ്ങൾ നിർമ്മിക്കാനുള്ള ഉപകരണങ്ങൾ ഡൽഹിയിൽ നിന്ന് വ്യോമസേനയുടെ C-17 ഹെലിക്കോപ്റ്ററിൽ രാവിലെ കണ്ണൂർ വിമാനത്താവളത്തിൽ എത്തും. മൃതദേഹങ്ങൾ കണ്ടെത്താനായി മൂന്ന് സ്‌നിഫർ ഡോഗുകളെയും ഡൽഹിയിൽ നിന്ന് ദുരന്ത മേഖലയിൽ എത്തിക്കും.
കർണാടക-കേരള സബ് ഏരിയ കമാന്റർ മേജർ ജനറൽ വിടി മാത്യു സ്ഥലത്തെത്തുമെന്നും റിപ്പോർട്ടുകളുണ്ട്. രക്ഷാദൗത്യം നേരിട്ട് ഏകോപിപ്പിക്കാൻ ഉന്നത സൈനിക ഉദ്യോഗസ്ഥരാണ് സ്ഥലത്തെത്തുന്നത്. വയനാട്ടിലെ കൺട്രോൾ റൂമിന്റെ ചുമതല സൈന്യം ഏറ്റെടുക്കുമെന്നും സൂചനകളുണ്ട്.
In all, four columns with Medical Aid Posts have reached the site. Areas affected are – Vellarimela, Muppidi, Mundekkai, Chooralmala, Attamala and Noolpuzha. More than 150 persons have been evacuted to safety. Rescue efforts in other locations underway
Two… pic.twitter.com/zSZqbB3IaB
— Southern Command INDIAN ARMY (@IaSouthern) July 30, 2024
“>
ചൂരൽമലയിൽ കുടുങ്ങി കിടന്നവരെ സൈന്യം നിർമ്മിച്ച താത്കാലിക പാലത്തിലൂടെ രക്ഷപ്പെടുത്തി. കണ്ണൂരിലെ ഡിഫൻസ് സെക്യൂരിറ്റി കോറിന്റെ ഭാഗമായ സൈനികരാണ് ചൂരൽമലയെയും മുണ്ടക്കൈയെയും ബന്ധിപ്പിക്കുന്ന താത്കാലിക പാലം നിർമ്മിച്ചത്. ഇതുവരെ 125 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്.