റോക്കറ്റ് ലോഞ്ചറുകൾ, മോർട്ടറുകൾ, മിസൈലുകൾ; പാകിസ്താനിൽ സുന്നി ഷിയാ ഗോത്രകലാപം ; മരണസംഖ്യ 45 ആയി; പരിക്കേറ്റവർ ഇരുനൂറിനടുത്ത്
Saturday, November 8 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News World

റോക്കറ്റ് ലോഞ്ചറുകൾ, മോർട്ടറുകൾ, മിസൈലുകൾ; പാകിസ്താനിൽ സുന്നി ഷിയാ ഗോത്രകലാപം ; മരണസംഖ്യ 45 ആയി; പരിക്കേറ്റവർ ഇരുനൂറിനടുത്ത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 31, 2024, 01:43 pm IST
FacebookTwitterWhatsAppTelegram

ഇസ്ലാമാബാദ്: വടക്കുപടിഞ്ഞാറൻ പാകിസ്താനിലെ ഖൈബർ പഖ്തൂൺഖ്വയിലെ കുറം ജില്ലയിൽ കഴിഞ്ഞ ഏഴു ദിവസമായി തുടരുന്ന സുന്നി- ഷിയാ ഗോത്രവർഗ സംഘട്ടനങ്ങളിൽ മരണം 45 ആയതായി ഔദ്യോഗിക സ്ഥിരീകരണം. നൂറിലധികം പേർക്ക് പരിക്കേറ്റിട്ടുണ്ട്. ആക്രമിക്കപ്പെട്ട ഗോത്രവർഗങ്ങളിൽ ചിലർ അയൽരാജ്യമായ അഫ്ഗാനിസ്താനിൽ കടന്നതായി റിപ്പോർട്ടുകൾ പറയുന്നു.

ബൊഷെഹ്‌റ ഗ്രാമത്തിലെ മദകി കാലിയിലെ ഷിയ മാലിഖേൽ, സുന്നി മംഗൽ എന്നീ രണ്ട് ഗോത്രങ്ങൾ തമ്മിലുള്ള ഭൂമി തർക്കം അക്രമമായി മാറിയതായി ഔദ്യോഗിക വൃത്തങ്ങൾ പറഞ്ഞു. തുടർന്ന് ഇത് കുറം ജില്ല മുഴുവൻ വ്യാപിച്ചു. കൃഷിഭൂമിയെച്ചൊല്ലി ദശാബ്ദങ്ങളായി തുടരുന്ന തർക്കം ചർച്ച ചെയ്യുന്ന കൗൺസിലിനുനേരെ ഒരു തോക്കുധാരി വെടിയുതിർത്തതോടെയാണ് ഇരുവിഭാഗവും തമ്മിലുള്ള പോരാട്ടം കഴിഞ്ഞ ബുധനാഴ്ച ആരംഭിച്ചത്.

ബോഷെഹ്‌റ, മാലിഖേൽ, ദന്ദർ, പെവാർ, താരി മംഗൾ, മുഖ്ബൽ, കുഞ്ച് അലിസായി, നാസ്തികോട്ട്, പര ചംകാനി, കർമാൻ, ഖർ കലൈ, സംഗിന, ബാലിഷ്ഖേൽ തുടങ്ങിയ ഗ്രാമങ്ങളിലെ പരസ്പരം ശത്രുക്കളായ ഗോത്രങ്ങൾ തമ്മിലായിരുന്നു ഏറ്റുമുട്ടിയത്. റോക്കറ്റ് ലോഞ്ചറുകൾ, മോർട്ടറുകൾ, ചെറിയ റേഞ്ച് മിസൈലുകൾ ഉൾപ്പെടെയുള്ള  ആയുധങ്ങളുമായി അവർ പരസ്പരം ഗ്രാമങ്ങളെ ലക്ഷ്യം വയ്‌ക്കാൻ തുടങ്ങി.

ഞായറാഴ്ച വൈകുന്നേരത്തോടെ ജില്ലാ ആശുപത്രിയിൽ 31 മൃതദേഹങ്ങൾ ലഭിച്ചതായും 150 ഓളം പേർക്ക് പരിക്കേറ്റതായും കുറം ഏജൻസി ആസ്ഥാനമായ പറച്ചിനാറിലെ ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. മൊത്തത്തിലുള്ള മരണസംഖ്യ സ്ഥിരീകരിക്കാൻ ഇപ്പോൾ സാധിക്കുകയില്ല. സദ്ദയിലെ ആശുപത്രികളിൽ മരിച്ചവരെയും പരിക്കേറ്റവരെയും എണ്ണിത്തിട്ടപ്പെടുത്താൻ കഴിയാത്തതിനാൽ മരണസംഖ്യ ഉയർന്നേക്കാമെന്നാണ് സൂചന.

സംഘർഷത്തിൽ ഏറ്റവും കൂടുതൽ ദുരിതം അനുഭവിച്ചത് ഷിയ ഗോത്രക്കാർക്കാണെന്നും ഗോത്രത്തിൽ നിന്നുള്ള 30 പേർ കൊല്ലപ്പെട്ടതായും റിപോർട്ടുണ്ട്. ഒരു കുട്ടിയുൾപ്പെടെ നിരവധി ഷിയാ വംശജരെ സുന്നി തീവ്രവാദ ഗ്രൂപ്പുകൾ തട്ടിക്കൊണ്ടുപോയി ശിരച്ഛേദം ചെയ്തതിന് ശേഷമാണ് സ്ഥിതിഗതികൾ ഇത്രയും വഷളായത്.

പറച്ചിനാറിനെ രാജ്യത്തിന്റെ മറ്റു ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്ന റോഡ് അടച്ചിട്ട് ഒരാഴ്ചയോളമായതിനാൽ അവശ്യവസ്തുക്കൾ, മരുന്നുകൾ, ഇന്ധനം, മറ്റ് സാധനങ്ങൾ എന്നിവയ്‌ക്ക് ഗുരുതരമായ ക്ഷാമമാണ്. പറച്ചിനാറിലെ ജില്ലാ ആശുപത്രിയിൽ പരിക്കേറ്റവരെ കൊണ്ട് നിറഞ്ഞിരിക്കുകയാണെന്ന് പ്രദേശിക മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ഇറാഖിലും സിറിയയിലും സന്നദ്ധസേവകരായി സേവനമനുഷ്ഠിച്ച ശേഷം മടങ്ങിയെത്തിയ നിരവധി പേരുടെ ജന്മസ്ഥലമായ പറച്ചിനാർ പ്രശ്‌നബാധിത പ്രദേശമാണ്.

Tags: Shia MosqueKurram tribal districtShia-Sunni clash in PakistanKhyber Pakhtunkhwa
ShareTweetSendShare

More News from this section

ഡിഎൻഎയുടെ ഘടനയ്‌ക്ക് നോബൽ സമ്മാനം; അമേരിക്കൻ ശാസ്ത്രജ്ഞൻ ജെയിംസ് വാട്സൺ അന്തരിച്ചു

പാകിസ്ഥാൻ നിയമവിരുദ്ധമായി ആണവായുധങ്ങൾ പരീക്ഷിച്ചുവെന്ന് രൺധീർ ജയ്സ്വാൾ; പ്രതികരണം ട്രംപിന്റെ പരാമർശത്തിന് പിന്നാലെ

ആര്‍ത്തവം കഴിഞ്ഞോ എന്ന് അയാൾ ചോദിച്ചു? നെഞ്ചോട് ചേർത്ത് പിടിക്കും; മുൻ സെലക്ടർക്കെതിരേ ലൈംഗിക പീഡനാരോപണവുമായി ബംഗ്ലാദേശ് വനിതാ ക്രിക്കറ്റ് താരം

ബംഗ്ലാദേശിൽ വീണ്ടും ആഭ്യന്തര കലാപം; BNP സ്ഥാനാര്‍ത്ഥിക്ക് വെടിയേറ്റു

“ഹമാസിനെ തുടച്ചുനീക്കും, മുഴുവൻ ഭീകരകേന്ദ്രങ്ങളും തകർത്തെറിയും”; മുന്നറിയിപ്പുമായി ഇസ്രയേൽ പ്രതിരോധ മന്ത്രി

കര, നാവിക, വ്യോമസേനകളെ ശക്തമാക്കാൻ; പാക് അതിർത്തിയിലെ ത്രിശൂലിന് പിന്നാലെ ചൈനീസ് അതിർത്തിയിലും ഇന്ത്യയുടെ സൈനികാഭ്യാസം

Latest News

പശ്ചിമാഫ്രിക്കൻ രാജ്യമായ മാലിയിൽ അഞ്ച് ഇന്ത്യക്കാരെ തോക്കുധാരികൾ തട്ടിക്കൊണ്ടുപോയി

“സ്ത്രീവിരുദ്ധത പ്രകടിപ്പിച്ച വ്യക്തിയോടൊപ്പം വേദി പങ്കിടില്ല”; രാഹുൽ മാങ്കൂട്ടത്തിൽ പങ്കെടുത്ത പരിപാടിയിൽ നിന്ന് ബിജെപി കൗൺസിലര്‍ ഇറങ്ങിപ്പോയി

“മന്ത്രിസഭാ തീരുമാനം അട്ടിമറിച്ച ധനമന്ത്രി രാജിവയ്‌ക്കണം”: എൻ.ജി. ഒ. സംഘ്

“ആർജെ‍ഡിയുടെ പ്രകടനപത്രികയിൽ കോൺ​ഗ്രസിന് പോലും വിശ്വാസമില്ല; അതിലുള്ളത് മുഴുവൻ നുണകളും പൊള്ളയായ വാ​ഗ്ദാനങ്ങളും മാത്രം”: ആഞ്ഞടിച്ച് പ്രധാനമന്ത്രി

“ആത്മവിശ്വാസവും പ്രയത്നവും പ്രശംസനീയം”, രസകരമായ ചോദ്യങ്ങളും ഉത്തരങ്ങളുമായി 2 മണിക്കൂറോളം നീണ്ട കൂടിക്കാഴ്ച, പ്രധാനമന്ത്രിയുമായി സംവദിച്ച് ലോകകപ്പ് കിരീടം നേടിയ വനിതാ ക്രിക്കറ്റ് ടീം

ശബരിമല സ്വർണക്കൊള്ള ; തിരുവിതാംകൂർ ദേവസ്വം ബോർഡ് ഭരണസമിതിയെ മാറ്റും, പ്രശാന്തിനെ വീണ്ടും നിയമിക്കില്ലെന്ന് തീരുമാനം

പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൻസൻ മാവുങ്കലിന്റെ വീട്ടിൽ വൻ മോഷണം; 20 കോടിയുടെ വസ്തുക്കൾ നഷ്ടമായി

ചെറിയ ഷാംപൂ പാക്കറ്റുകൾ നിരോധിച്ചു; രാസ കുങ്കുമത്തിന്റെ വിൽപനയും ഹൈക്കോടതി തടഞ്ഞു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies