ഒളിമ്പിക്സിന്റെ ഉദ്ഘാടന ചടങ്ങിനിടെ ഫ്രഞ്ച് കായിക മന്ത്രി അമേലി ഔഡിയ പ്രസിഡൻ്റ് ഇമ്മാനുവൽ മാക്രോണിന്റെ കഴുത്തിൽ ചുംബിക്കുന്ന ചിത്രം പുറത്തുവന്നതോടെ വിവാദം. സോഷ്യൽ മീഡിയയിലൂടെ ഇന്നാണ് ചിത്രങ്ങൾ പുറത്തുവന്നത്.പ്രസിഡൻ്റ് മാക്രോണിന്റെ ചെവിക്ക് താഴെ ചുംബിക്കുന്നതിന് മുമ്പ് ഔഡിയ പ്രസിഡൻ്റിന്റെ കഴുത്തിൽ ചുറ്റിപ്പിടിക്കുന്നതും കാണാം. ഇതാണ് വിവാദത്തിന് തിരികൊളുത്തിയത്.
ഈ സംഭവം നടക്കുമ്പോൾ പ്രധാനമന്ത്രി ഗബ്രിയേൽ അത്താൽ മറ്റൊരു സ്ഥലത്തേക്ക് നോക്കി നിൽക്കുന്നതും ചിത്രത്തിൽ കാണാം.ഫോട്ടോ വൈറലായതു മുതൽ സോഷ്യൽ മീഡിയയിൽ രൂക്ഷ പ്രതികരണങ്ങളാണ് നിറയുന്നത്. “ഞാൻ ഈ ഫോട്ടോ അപമര്യാദയായി കാണുന്നു, ഇത് ഒരു പ്രസിഡൻ്റിനും മന്ത്രിക്കും യോഗ്യമല്ല,” ഒരു ഉപയോക്താവ് എക്‌സിൽ കുറിച്ചു.
മറ്റൊരാൾ അഭിപ്രായപ്പെട്ടു, “ബ്രിജിറ്റ് (മാക്രോണിന്റെ ഭാര്യ) ഇത് ഇഷ്ടപ്പെടില്ല”. “ഗബ്രിയേൽ അത്താൽ, അവൻ മറ്റെവിടെയെങ്കിലും നോക്കുന്നതായി നടിക്കുന്നു! എവിടെ നിൽക്കണമെന്ന് അവനറിയില്ല!” മൂന്നാമത്തെ ഉപയോക്താവ് പറഞ്ഞു.
“ഫ്രഞ്ചുകാർ അഭിവാദ്യമെന്ന തരത്തിലാണ് ഇരു കവിളുകളിലും ചുംബിക്കുന്നതെന്ന്!” ഒരു ഉപയോക്താവ് ട്വീറ്റ് ചെയ്തു.എന്റെ കാമുകനെയാണ് ഞാൻ ഇങ്ങനെ ചുംബിക്കുന്നത്. ലജ്ജാകരമാണ്,” മറ്റൊരാൾ പറഞ്ഞു.ഫ്രഞ്ച് മാഗസിൻ ഫിഗാരോ’ ആണ് “വിചിത്രം” എന്ന കാപ്ഷനുമായി ചിത്രം പങ്കിട്ടത്