കൊൽക്കത്ത: വയനാട്ടിലെ ഉരുൾപൊട്ടലിൽ അകപ്പെട്ട ദുരിതബാധിതരെ സഹായിക്കുന്നതിന് വേണ്ടിയുള്ള പ്രവർത്തനങ്ങൾക്ക് ധനസഹായം നൽകി പശ്ചിമ ബംഗാൾ ഗവർണർ സി വി ആനന്ദ ബോസ്. അദ്ദേഹത്തിന്റെ ഒരു മാസത്തെ ശമ്പളമാണ് ധനസഹായമായി നൽകിയത്. ദുരിത ബാധിതരായ എല്ലാവർക്കും പിന്തുണ അറിയിക്കുന്നുവെന്ന് ഗവർണർ എക്സിലൂടെ അറിയിച്ചു.
ഹഹ
വയനാട്ടിലുണ്ടായ ദുരന്തത്തിൽ അതീവ ദുഃഖം രേഖപ്പെടുത്തുന്നു. ഇത്തരം പ്രതിസന്ധികളിൽ നാം ഒന്നിച്ച് നിൽക്കേണ്ടത് അത്യാവശ്യമാണ്. ഈ ദുരന്തത്തെ ഒന്നിച്ച് ശക്തമായി നേരിടണം. പരിക്കേറ്റവർ എത്രയും വേഗത്തിൽ സുഖം പ്രാപിക്കട്ടെ.
രക്ഷാപ്രവർത്തനങ്ങളെ കുറിച്ച് കേന്ദ്രമന്ത്രി ജോർജ് കുര്യനുമായി ചർച്ച ചെയ്തു. എല്ലാ സോനാംഗങ്ങളും രക്ഷാപ്രവർത്തനത്തിനായി സ്ഥലത്തുണ്ട്. മനുഷ്യനും പ്രകൃതിയും തമ്മിൽ ബന്ധം നിലനിർത്തേണ്ടതിനെ കുറിച്ച് ആത്മപരിശോധന നടത്താനുള്ള അവസരമാണിതെന്നും ഗവർണർ എക്സിൽ കുറിച്ചു.