ചെന്നൈ : ഉറ്റവർ നഷ്ടപ്പെട്ട വേദനയിൽ ഉള്ളുലഞ്ഞ് നിൽക്കുന്നവർക്ക് സാന്ത്വനവുമായി നടൻ സൂര്യ . തന്റെ ചിന്തകളും, പ്രാർത്ഥനകളും വയനാട്ടിലെ ജനങ്ങൾക്കൊപ്പമുണ്ടെന്നാണ് താരം സോഷ്യൽ മീഡിയയിൽ കുറിച്ചത് .
‘ എന്റെ ചിന്തകളും പ്രാർത്ഥനകളും.. ആ കുടുംബങ്ങൾക്കൊപ്പം ഹൃദയഭേദകമാണ്..! രക്ഷാപ്രവർത്തനത്തിൽ കുടുംബങ്ങളെ സഹായിക്കുന്ന സർക്കാർ ഏജൻസികളിലെ എല്ലാ അംഗങ്ങൾക്കും ഫീൽഡിലുള്ള ആളുകൾക്കും ആദരവ് ‘ സൂര്യ കുറിച്ചു.
നേരത്തേ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 20 ലക്ഷം രൂപ തമിഴ് താരം ചിയാൻ വിക്രം സംഭാവന നൽകിയിരുന്നു . വിക്രമിന്റെ കേരള ഫാൻസ് അസോസിയേഷനാണ് ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയ വിവരം ഔദ്യോഗികമായി അറിയിച്ചത്.















