തൃശൂർ: വയനാടിന് പിന്നാലെ തൃശൂർ വടക്കാഞ്ചേരി അകമലയും ഉരുൾപൊട്ടൽ ഭീഷണിയിലെന്ന് റിപ്പോർട്ട്. പ്രദേശത്തെ ആളുകളോട് രണ്ട് മണിക്കൂറിനകം മാറി താമസിക്കാൻ വടക്കാഞ്ചേരി നഗരസഭ നിർദേശം നൽകി. ഈ മേഖലയിൽ 41 കുടംബങ്ങളാണുള്ളത്. ഇവരോട് മഴക്കാലം കഴിയും വരെ മാറി താമസിക്കാൻ നിർദേശം നൽകി.
ജില്ലാ ഭരണകൂടത്തിന്റെ നിർദേശപ്രകാരം മൈനിംഗ് ആൻ്റ് ജിയോളജി, ജില്ലാ ഭരണകൂടത്തിന്റെ നിർദ്ദേശപ്രകാരം നാലു വകുപ്പുകൾ ചേർന്ന് പ്രദേശത്ത് സംയുക്ത പരിശോധന നടത്തിയിരുന്നു. ഏത് നിമിഷം വേണമെങ്കിലും ഉരുൾപൊട്ടാമെന്നും മണ്ണിനടിയിലൂടെ ഉറവുള്ളതിനാൽ അപകടസാധ്യത വളരെ കൂടുതലാണെന്നും പരിശോധനാ സംഘം റിപ്പോർട്ട് നൽകിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് കുടുംബങ്ങൾക്ക് നിർദേശം നൽകിയത്.















