യൂത്ത് കോൺഗ്രസ് നേതാവ് കാമുകിയെ നടുറോഡിൽ കുത്തിവീഴ്‌ത്തി. വഞ്ചിച്ചെന്ന് ആരോപിച്ചാണ് മദ്ധ്യപ്രദേശിലെ നീമച്ചയിൽ യുവതിയെ കുത്തിവീഴ്‌ത്തിയത്. ഏഴു തവണയാണ് ശരീരത്തിൽ കത്തികയറ്റിയത്. നടുറോഡിലെ ആക്രമണം തടയാതെ നോക്കിനിൽക്കുകയായിരുന്നു പ്രദേശവാസികൾ. ഇവർ പകർത്തിയ വീഡിയോ സോഷ്യൽ മീഡയയിൽ പ്രചരിച്ചു.
‘ചോരവാർന്ന് റോഡിൽ കിടന്ന ഇവരുടെ വീഡിയോയാണ് പുറത്തുവന്നത്. പ്രതി സ്ഥലത്ത് നിന്ന് ആക്രോശിക്കുന്നതും കാണാം. ഇവൾ എന്നെ വഞ്ചിച്ചു, ഇവൾക്ക് പണമാണ് വേണ്ടത്. നിനക്ക് എത്ര കാമുകന്മാരുണ്ട്. അയാൻ,റയാൻ, അസാദ്, ഹർഷീദ്.”—– അവൻ ആക്രോശിച്ചു. പൊലീസ് എത്തിയാണ് യുവതിയെ ആശുപത്രിയിൽ എത്തിച്ചത്. ജില്ലാ ആശുപത്രിയിൽ നിന്ന് യുവതിയെ ബന്ധുക്കൾ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഇവരുടെ നില തൃപ്തികരമാണ്.
പ്രതിയായ കുൽദീപ് വർമ(23) യെ പൊലീസ് പിടികൂടി. കൊലപാതക ശ്രമത്തിന് പിന്നിലെ കാരണം ഉറപ്പിക്കുകയാണ് പൊലീസ്. ബൊഹ്റ ബസാർ സ്വദേശിയായ 20-കാരിയാണ് ആക്രമിക്കപ്പെട്ടത്. യൂത്ത് കോൺഗ്രസ് നേതാവായ പ്രതി കേസർപുര സ്വദേശിയാണ്.പാർക്കിന് പുറത്തിരുന്ന് സംസാരിച്ച ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടാവുകയും യുവാവ് കത്തിയെടുത്ത് ആക്രമിക്കുകയുമായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.
#Neemuch: Tasleem (19) was stabbed 8 time by her ex classmate Kuldeep Verma (23) alleging betrayal in full public view on a road in MP’s Neemuch town on Wednesday afternoon.
Kuldeep Verma said to be a teacher at a private school was screaming that he had avenged his ‘betrayal’… pic.twitter.com/D11NRM3r0C
— Saba Khan (@ItsKhan_Saba) August 1, 2024