നടിയെ ആക്രമിച്ച കേസിൽ ദിലീപ് കുറ്റക്കാരനല്ല എന്നതാണ് തന്റെ വിശ്വാസമെന്ന് നടി ജ്യോതി കൃഷ്ണ. ദിലീപ് കുറ്റകൃത്യം ചെയ്യില്ല എന്ന് ഉറച്ച് വിശ്വസിക്കുന്നുവെന്നും സത്യം തെളിയട്ടെ എന്നും താരം പറഞ്ഞു. ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ജ്യോതി കൃഷ്ണ.
“ഞാൻ ആദ്യം മുതലേ എടുത്ത ഒരു നിലപാടുണ്ട്. ദിലീപേട്ടനെ എവിടെയും ഞാൻ തള്ളിപ്പറഞ്ഞിട്ടില്ല. സത്യം തെളിയണം എന്നാണ് ഞാൻ പറഞ്ഞിട്ടുള്ളത്. ദിലീപേട്ടൻ കുറ്റകൃത്യം ചെയ്തു എന്ന് ഞാൻ എവിടെയും പറഞ്ഞിട്ടില്ല. എനിക്ക് അറിയാത്ത ഒരു കാര്യമാണ്. അറിയാത്ത കാര്യത്തിൽ എന്തെങ്കിലും പറഞ്ഞിട്ട് കാര്യമില്ല”.
“എന്റെ മനസ്സ് പറയുന്നത്, ദിലീപേട്ടൻ അത് ചെയ്യില്ല എന്നാണ്. അത് എന്റെ വ്യക്തിപരമായ വിശ്വാസമാണ്. ഇപ്പോഴും വിശ്വസിക്കുന്നത് ദിലീപേട്ടൻ ചെയ്തിട്ടില്ല എന്നുതന്നെയാണ്. അത് തെളിയേണ്ട ഒരു സംഭവമാണ്”- ജ്യോതി കൃഷ്ണ പറഞ്ഞു.















