പാരിസ് ഒളിമ്പിക്‌സിൽ ഇന്ത്യയുടെ ഉറച്ച മെഡൽ പ്രതീക്ഷയായിരുന്ന പിവി സിന്ധു ക്വാർട്ടർ കാണാതെ പുറത്ത്. വനിതാ വിഭാഗം സിംഗിൾസിൽ തുടർച്ചയായ മൂന്നാം മെഡൽ തേടിയിറങ്ങിയ താരം ചൈനയുടെ ഹേ ബിംഗ് ജിയാവോയോടാണ് തോറ്റത്.
നേരിട്ടുള്ള ഗെയിമുകൾക്കായിരുന്നു പരാജയം. സ്‌കോർ 19-21, 14-21. റിയോ ഒളിമ്പിക്‌സിൽ വെള്ളി മെഡൽ നേടിയ താരം ടോക്കിയോയിൽ വെങ്കലം സ്വന്തമാക്കിയിരുന്നു. ടോക്കിയോ ഒളിമ്പിക്‌സിൽ ഇതേ ദിവസമാണ് സിന്ധു വെങ്കലം നേടിയത്.
പുരുഷ ഡബിൾസിൽ സാത്വിക് സായ് രാജ്- ചിരാഗ് ഷെട്ടി സഖ്യവും ക്വാർട്ടറിൽ തോറ്റ് പുറത്തായി. ലോക മൂന്നാം നമ്പർ ജോഡികളായ മലേഷ്യൻ താരങ്ങളോടാണ് ഇന്ത്യൻ സഖ്യം തോൽവി സമ്മതിച്ചത്. സ്‌കോർ- 21-13, 14-21, 16-21.