വയനാട്: അവസാനത്തെ ആളെ കണ്ടെത്തുന്നത് വരെ തങ്ങളുടെ പ്രവർത്തനം തുടരുമെന്ന് സേവാഭാരതി പ്രവർത്തകർ. പ്രളയവുമായി ബന്ധപ്പെട്ടുള്ള എല്ലാ മേഖലകളിലും സേവാഭാരതിയുടെ സജീവ പ്രവർത്തനങ്ങൾ നടക്കുകയാണെന്നും ദുരിതബാധിതരോടൊപ്പം സേവാഭാരതി ഉണ്ടെന്നും പ്രവർത്തകൻ പറഞ്ഞു.
കുറച്ച് പേർ ഇന്നലെ മുണ്ടക്കൈയിലേക്ക് പോയിരുന്നു. ബാക്കിയുള്ള ആളുകൾ ഇന്ന് അങ്ങോട്ടേക്ക് പോകും. പുഞ്ചിരിമട്ടത്താണ് ഞങ്ങളെ നിയോഗിച്ചിരിക്കുന്നത്. അവസാന സോണിൽ വരെ എത്തി അവസാന ആളെ വരെ കണ്ടെത്താനുള്ള ശ്രമങ്ങളാണ് ഞങ്ങൾ നടത്തുന്നത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സേവാഭാരതി അതിനുള്ള തയ്യാറെടുപ്പുകളും പ്രവർത്തനങ്ങളുമാണ് നടത്തിവരുന്നത്.
എല്ലാ മേഖലകളിലുമെത്തി പരമാവധി ആളുകളെ കണ്ടെത്താൻ തന്നെയാണ് ഞങ്ങളുടെ ലക്ഷ്യം. എല്ലാ സജ്ജീകരണങ്ങളുമായിട്ടാണ് സേവാഭാരതിയിലെ മുഴുവൻ ആളുകളും ഇവിടെ എത്തിയിട്ടുള്ളത്. പ്രളയവുമായി ബന്ധപ്പെട്ടുള്ള എല്ലാ മേഖലകളിലും സേവാഭാരതിയുടെ സജീവ പ്രവർത്തനങ്ങൾ തുടരും. ദുരിതാശ്വാസ ക്യാമ്പുകളിലുള്ളവരെ സഹായിക്കുന്നതിനും മൃതദേഹങ്ങൾ ദഹിപ്പിക്കുന്നതിനും സേവാഭാരതി എല്ലാ സഹായങ്ങളും നടത്തുന്നുണ്ട്.
ദുരന്തം നടന്ന സമയത്ത് തന്നെ സേവാഭാരതി സ്ഥലത്തെത്തിയിരുന്നു. പൊലീസ് ഉദ്യോഗസ്ഥരുടെയും സൈനികരുടെയും നിർദേശ പ്രകാരമാണ് പ്രവർത്തിക്കുന്നത്. എല്ലാ ഉപകരണങ്ങളോടും എല്ലാ തയ്യാറെടുപ്പുകളോടും കൂടിയാണ് ഞങ്ങൾ പുഞ്ചിരിമട്ടത്തിൽ രക്ഷാപ്രവർത്തനം നടത്താൻ പോകുന്നത്. മൃതദേഹങ്ങൾ സംസ്കരിക്കാൻ ആവശ്യമായ എല്ലാ ഒരുക്കങ്ങളും മേപ്പാടിയിൽ തയ്യാറാക്കിയിട്ടുണ്ട്. ഏത് മതവിഭാഗത്തിൽ പെട്ടവർക്കും അവരുടെ ആചാരപ്രകാരം ചടങ്ങുകൾ നടത്താനുള്ള സജ്ജീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്.
ക്യാമ്പുകളിൽ ഭക്ഷണവും മരുന്നുകളും ഞങ്ങൾ എത്തിച്ചിട്ടുണ്ട്. എല്ലാ ക്യാമ്പുകളിലും ഞങ്ങളുടെ പ്രവർത്തനം നടക്കുന്നണ്ട്. കൂടെയുണ്ട് സേവാഭാരതി എന്ന് മാത്രമാണ് പറയാനുള്ളതെന്നും പ്രവർത്തകൻ പറഞ്ഞു.