കാണാതായി എന്നു കരുതിയ നായ തിരികെ നാട്ടിലെത്തിയപ്പോൾ വൻ സ്വീകരണം നൽകി ഒരു ഗ്രാമം. ബെലഗാവി ജില്ലയിലെ നിപാനിതാലൂക്കിലെ യമഗർണി ഗ്രാമമാണ് അടുത്തിടെ ഒരു വിചിത്രമായ കാഴ്ചയ്‌ക്ക് സാക്ഷ്യം വഹിച്ചത്. ദക്ഷിണ മഹാരാഷ്‌ട്രയിലെ തീർത്ഥാടന പട്ടണമായ പന്ദർപൂരിൽ ‘മഹാരാജ്’ എന്ന് വിളിക്കപ്പെടുന്ന നായയെ കാണാതാവുകയായിരുന്നു. നാട്ടുകാർ പലയിടത്തും തിരഞ്ഞെങ്കിലും നായയെ കണ്ടുകിട്ടിയില്ല. മരിച്ചിട്ടുണ്ടാവും, ഇനി മടങ്ങി വരില്ല എന്നും നാട്ടുകാർ ഓർത്തു. എന്നാൽ ദിവസങ്ങൾക്ക് ശേഷം സ്വന്തം നാട്ടിലേക്ക് അവൻ തിരികെ വന്നു.
250 കിലോമീറ്ററോളം തനിയെ യാത്ര ചെയ്ത് വടക്കൻ കർണാടകയിലെ ബെലഗാവി ഗ്രാമത്തിൽ നിന്നുമാണ് സ്വന്തം നാട്ടിലേക്ക് നായ തിരികെ എത്തിയത്. ജൂൺ അവസാനവാരം, മഹാരാജ് അവന്റെ ഉടമയായ കമലേഷ് കുംഭറിനൊപ്പം പണ്ഡർപൂരിലേക്ക് യാത്ര പോയിരുന്നു. എല്ലാ വർഷവും ആഷാഢ ഏകാദശിയിലും കാർത്തിക ഏകാദശിയിലും കുംഭർ പണ്ഡർപൂർ സന്ദർശിക്കാറുണ്ട്.
‘മഹാരാജ്’ എപ്പോഴും ഭജന കേൾക്കാൻ ഇഷ്ടപ്പെട്ടിരുന്ന നായയാണ്. ഒരു ദിവസം മഹാബലേശ്വറിനടുത്തുള്ള ജ്യോതിബ ക്ഷേത്രത്തിലേക്കുള്ള മറ്റൊരു പദയാത്രയിൽ കുഭാറിനൊപ്പം മഹാരാജ് അനുഗമിച്ചിരുന്നു. കുംഭാറിന്റെ ഭജന സംഘത്തോടൊപ്പം 250 കിലോമീറ്ററോളം നായ നടന്നു. വിഠോബ ക്ഷേത്രത്തിലെ ദർശനത്തിന് ശേഷമാണ് നായയെ കാണാതാകുന്നത്.
മഹാരാജിനെ അന്വേഷിച്ച് ചെന്നപ്പോൾ, മറ്റൊരു ഭജന സംഘത്തോടൊപ്പം നായ പോയതായി അവിടെയുള്ള ആളുകൾ തന്നോട് പറഞ്ഞതായി കുംഭാർ പറഞ്ഞു. ആ പ്രദേശങ്ങളിൽ ഒരുപാട് തിരഞ്ഞു. നായയെ നഷ്ടപ്പെട്ടു എന്ന് തോന്നിയപ്പോൾ ജൂലൈ 14 ന് തിരികെ നാട്ടിലേക്ക് കുംഭാർ മടങ്ങി.
നാട്ടുകാർക്കും ഏറെ പ്രിയപ്പെട്ട നായ ആയിരുന്നു മഹാരാജ്. നായയെ നഷ്ടമായി എന്നു പറഞ്ഞപ്പോൾ നാട്ടുകാരും ദുഃഖത്തിലായി. എന്നാൽ എല്ലാവരെയും അത്ഭുതപ്പെടുത്തിക്കൊണ്ട് തൊട്ടടുത്ത ദിവസം മഹാരാജ് തിരികെ നാട്ടിലെത്തി. രാവിലെ കതക് തുറന്നപ്പോൾ മഹാരാജ് വീടിന്റെ മുന്നിൽ നിൽക്കുന്നു. ഒന്നും സംഭവിച്ചിട്ടില്ലെന്ന മട്ടിൽ വാലു കുലുക്കിയായിരുന്നു അവന്റെ നിൽപ്പെന്ന് കുംഭകർ പറയുന്നു.
മഹാരാജിന്റെ തിരിച്ചുവരവ് കുംഭകറും ഗ്രാമവാസികളും വൻ ആഘോഷമാക്കി. മാലയിട്ടാണ് നായയെ അവർ സ്വീകരിച്ചത്. 250 കിലോമീറ്ററിലധികം ദൂരം തനിയെ സഞ്ചരിച്ച് വീട്ടിലെത്തി. ഇതൊരു അത്ഭുതമാണെന്ന് ജനങ്ങൾ പറയുന്നു.















