രുദ്രപ്രയാഗ് : ഉത്തരാഖണ്ഡിൽ പെയ്യുന്ന കനത്ത മഴയിൽ രുദ്രപ്രയാഗ് ജില്ലയിൽ കുടുങ്ങിക്കിടന്നിരുന്ന 3000 ത്തോളം പേരെ രക്ഷപ്പെടുത്തി. ഇനിയും ആയിരത്തോളം പേരെ രക്ഷിക്കാനുള്ളതായും അധികൃതർ പറഞ്ഞു. കേദാർനാഥ് ധാമിലേക്കുള്ള പാത തകരാറിലായതായും അധികൃതർ വ്യക്തമാക്കി. ഉത്തരാഖണ്ഡ് ഡിസാസ്റ്റർ സെക്രട്ടറി വിനോദ് കുമാർ സുമൻ ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
1st para നാളെ ഉത്തരകാശിയിൽ ഓറഞ്ച് അലർട്ട് ആണ്. കേദാർനാഥിൽ നിന്ന് ഗൗരികുണ്ഡിലേക്കുള്ള പാത തുറന്നിട്ടില്ല. ഇന്നലെ 2300 പേരെ ഗൗരികുണ്ഡിൽ നിന്ന് സോൻപ്രയാഗിലേക്ക് കൊണ്ടുവന്നിരുന്നു. 700 പേരെ എയർ ലിഫ്റ്റ് ചെയ്തു. അങ്ങനെ ഇതുവരെ 3000 പേരെ രക്ഷപ്പെടുത്തി.
പ്രദേശത്ത് ഇനിയും 1000 ത്തോളം പേർ കുടുങ്ങി കിടക്കുകയാണ്. അവർ സുരക്ഷിതരാണ്. 15 ദിവസത്തേക്ക് അവർക്കാവശ്യമായ ഭക്ഷണവും പാർപ്പിട സൗകര്യവും ഒരുക്കിയിട്ടുണ്ട് ” വിനോദ് കുമാർ സുമൻ പറഞ്ഞു. രക്ഷാപ്രവർത്തനത്തിനായി ഇന്ത്യൻ വ്യോമസേനയുടെ നാല് ഹെലികോപ്റ്ററുകളെ വിന്യസിച്ചിട്ടുള്ളതായും എൻഡിആർഎഫ് , എസ്ഡിആർഎഫ്, ഉൾപ്പെടെ സജ്ജമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം രക്ഷാപ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കാൻ ആക്ഷൻ പ്ലാൻ തയ്യാറാക്കുകയാണെന്നും ഡ്രോണുകൾ പ്രയോജനപ്പെടുത്തുകയാണെന്നും എസ്ഡിആർഎഫ് കമാൻഡൻ്റ് മണികാന്ത് മിശ്ര പറഞ്ഞു.















