നിശ്ചയിച്ച് ഉറപ്പിച്ച വിവാഹം നടക്കില്ലെന്ന് നടൻ ഷൈൻ ടോം ചാക്കോ. ഈ വർഷം ആദ്യം മോഡലായ തനൂജയുമായി ഷൈനിന്റെ വിവാഹനിശ്ചയവും നടന്നിരുന്നു. എന്നാൽ ഇപ്പോൾ തനൂജയുമായുള്ള തന്റെ പ്രണയം തകർന്നുവെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഷൈൻ.
ഞങ്ങൾ തമ്മിൽ നല്ല പ്രണയത്തിലായിരുന്നു. ഇപ്പോൾ അത് ടോക്സിക്കായി. റൊമാന്റിക്ക് മൂഡ് എനിക്കുണ്ടെങ്കിലും ചിലപ്പോഴൊക്കെ ടോക്സിക്ക് ലെവലിലേക്ക് മാറാറുണ്ട്. പിന്നെ ചിലപ്പോൾ ഭയങ്കരമായി പൊസസീവാകും. എനിക്ക് സ്വയം നിയന്ത്രിക്കാൻ കഴിയാത്ത അവസ്ഥയും ഉണ്ടാകും. റിലേഷൻ മുന്നോട്ട് കൊണ്ടുപോകാൻ തനിക്ക് പറ്റില്ലെന്ന് വീണ്ടും വിജയകരമായി തെളിയിച്ചിരിക്കുന്നതായി ഷൈൻ പറയുന്നു.
തന്നെ വീട്ടിൽ കൊണ്ടുപോകാൻ കൊള്ളില്ലെന്നും ഷൈൻ പറയുന്നുണ്ട്. എനിക്ക് ആദ്യസമയങ്ങളിൽ ഇത് മനസിലായില്ല. അഭിനയവും ജീവിതവും രണ്ട് രീതിയിൽ കൊണ്ടുപോകാമെന്നാണ് വിചാരിച്ചത്. അങ്ങനെ കൊണ്ടുപോകാൻ സാധിക്കുന്നവരുണ്ട്. എനിക്കത് പറ്റില്ലന്ന് ഓരോ ദിവസം കഴിയുംതോറും മനസിലായി. പ്രണയം എനിക്ക് ഒരു താൽപര്യവുമില്ലാത്ത സംഭവമായിരുന്നുവെന്നും ഷൈൻ പറയുന്നു.
ഷൈനിന് ആദ്യ വിവാഹത്തിൽ ഒരാൺ കുഞ്ഞുണ്ട്. താരത്തിന്റെ ആദ്യ ഭാര്യയ്‌ക്കൊപ്പമാണ് ആ കുഞ്ഞിപ്പോൾ. കുഞ്ഞും അമ്മയും വിദേശത്താണെന്ന് ഷൈൻ കുറച്ച് മാസങ്ങൾക്ക് മുമ്പൊരു അഭിമുഖത്തിൽ പറഞ്ഞിരുന്നു.















