പാരിസ് ഒളിമ്പിക്സിൽ ഹാട്രിക് മെഡൽ എന്ന സ്വപ്നത്തിനരികിൽ ഷൂട്ടർ മനു ഭാക്കർ. വനിതകളുടെ 25 മീറ്റർ എയർ പിസ്റ്റൽ വിഭാഗത്തിൽ താരം ഫൈനലിൽ പ്രവേശിച്ചു. യോഗ്യതാ റൗണ്ടിൽ രണ്ടാം സ്ഥാനത്താണ് വെങ്കല മെഡൽ ജേതാവ് ഫിനിഷ് ചെയ്തത്. 590 പോയിൻ്റാണ് താരം നേടിയത്.ഇതേ ഇനത്തിൽ മത്സരിച്ച മറ്റൊരു ഇന്ത്യൻ താരം ഇഷാ സിംഗ് ഫൈനലിന് യോഗ്യത നേടിയില്ല. 18-ാം സ്ഥാനവുമായി തൃപ്തിപ്പെടേണ്ടി വന്നു. 581 ആണ് പോയിന്റ്.
ഒരു ഒളിമ്പിക്സിൽ രണ്ടു മെഡലുകൾ സ്വന്തമാക്കുന്ന ആദ്യ ഇന്ത്യൻ താരമാണ് മനുഭാക്കർ. മെഡൽ നേട്ടം മൂന്നാക്കി ഉയർത്തിയാൽ അത് ചരിത്ര നേട്ടമാകും. വനിതകളുടെ 10 എയർ പിസ്റ്റൾ വിഭാഗത്തിൽ വെങ്കലം നേടിയ മനു മിക്സിഡ് ടീമിനത്തിലും മെഡൽ നേട്ടം ആവർത്തിച്ചിരുന്നു. നാളെയാണ് മനുവിന്റെ ഫൈനൽ.
ആർച്ചറിയിൽ മിക്സഡ് ടീം ഇനത്തിൽ ഇന്ത്യൻ താരങ്ങൾ ക്വാർട്ടറിൽ കടന്നു. അങ്കിത ഭഗത് – ധീരജ് ബൊമ്മദേവര സഖ്യമാണ് പ്രീക്വാർട്ടറിൽ ഇന്തോനേഷ്യൻ സഖ്യത്തെ 5–1 തോൽപിച്ച് മെഡൽ പ്രതീക്ഷ സജീവമാക്കിയത്.