ദുരന്തഭൂമിയായ വയനാടിനായി എല്ലാവരും പ്രാർത്ഥിക്കണമെന്ന അഭ്യർത്ഥനയുമായി അഭിരാമി സുരേഷ്. മനസ്സുരുകി എല്ലാവരും പ്രകൃതിയുടെ കനിവിനായി പ്രാർത്ഥിക്കണമെന്നാണ് അഭിരാമി പറയുന്നത്. എല്ലാം ഒരു രാത്രികൊണ്ട് നഷ്ടപ്പെടുന്നത് ചിന്തിക്കുമ്പോൾ ഉള്ളിലൊരു ആന്തലാണ് ഉണ്ടാകുന്നതെന്നും താരം കുറിപ്പിലൂടെ വ്യക്തമാക്കുന്നുണ്ട്
‘ഒന്നുമറിയാതെ എല്ലാം ഒരു രാത്രി കൊണ്ട് നഷ്ടപ്പെടുന്നത് ചിന്തിക്കാൻ പോലും കഴിയുന്നില്ല.. കുടുംബവും കഷ്ടപ്പെട്ടുണ്ടാക്കിയ സ്വപ്നഭവനവും കുഞ്ഞുങ്ങളും എല്ലാം മണ്ണോടലിഞ്ഞു എന്നൊക്കെ പറയാൻ തന്നെ ഒരുപാട് വേദന ആവുന്നു. രക്ഷാപ്രവർത്തനങ്ങളിലും, സഹായങ്ങളിലും ഒത്തു ചേരാൻ കഴിഞ്ഞില്ലെങ്കിലും, ദയവായി എല്ലാരും വയനാട്ടിലെ ആ പാവങ്ങൾക്കായി മനസ്സുരുകി പ്രാർത്ഥിക്കാൻ അഭ്യർത്ഥിക്കുന്നു.
ദൈവ വിശ്വാസം വേണമെന്നില്ല, മതം ഒന്നാവണമെന്നില്ല, മനസ്സുണ്ടെങ്കിൽ ദയവായി പ്രകൃതിയുടെ കനിവിനായി പ്രാർത്ഥിക്കുക .. എന്തൊക്കെയോ പറയണം എന്നുണ്ട്, പക്ഷെ, ഉള്ളിന്റെ ഉള്ളിൽ ഒരു ആന്തൽ വരുന്നു.. കൂടുതൽ വലിച്ചു നീട്ടുന്നില്ല..
രക്ഷാപ്രവർത്തകർക്കും അവരുടെ പൂർണാരോഗ്യത്തിനുംകൂടെ നമുക്ക് പ്രാർത്ഥിക്കാം..
നമുക്കൊരുമിച്ചു അവർക്കായി പ്രാർത്ഥിക്കാം.. വയനാടിനായി പ്രാർത്ഥിക്കാം .. പ്രാർത്ഥിക്കണം …’- അഭിരാമി സുരേഷ് കുറിച്ചു.















