വയനാട്ടിലെ ദുരന്തബാധിത പ്രദേശങ്ങൾ സന്ദർശിക്കാനെത്തിയ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുലിനെതിരെ പ്രതിഷേധം. രക്ഷാ പ്രവർത്തനത്തിന് തടസമുണ്ടാക്കാനാണോ ഇവിടുന്ന് ജയിച്ച് പോയ എംപി എത്തിയത് എന്നായിരുന്നു ദുരന്തബാധിതരുടെ ചോദ്യം. ഇവിടുന്ന് വോട്ടു വാങ്ങി ജയിച്ചയാളാണ് എന്തിനാണ് വന്നത്? കാറിൽ നിന്ന് ഇറങ്ങിയാൽ കാലിൽ ചളിയാകുമെന്ന് പേടിയുണ്ടോ?
ഇത്രയ്‌ക്ക് വിഷമമുണ്ടെങ്കിൽ എന്തിനാണ് ഇങ്ങോട്ട് വന്നതെന്നും ദുരിതബാധിതൻ ചോദിച്ചു. ഒരു മിനിട്ട് നിൽക്കാൻ ആവശ്യപ്പെട്ടെങ്കിലും കാറിലുണ്ടായിരുന്ന രാഹുൽ ഇത് മുഖവിലയ്‌ക്കെടുത്തില്ല. ചോദ്യങ്ങൾ ഉയർന്നതോടെ കാർ സുരക്ഷാ ഉദ്യോദസ്ഥൻ വേഗത്തിൽ ഓടിച്ചു പോയി.
കാറിന് പിന്നിൽ നിന്ന് ടി സിദ്ധിഖ് എം.എൽ.എയോടും യുവാവ് കയർത്തു. നിങ്ങൾ ഇവിടുന്ന് വോട്ട് വാങ്ങിയ എം.എൽ.എ അല്ലെ എന്നും ചോദിച്ചു. സിദ്ധിഖും മറുപടിയാെന്നുമില്ലാതെ യുവാവിനോട് പോകാൻ ആംഗ്യം കണിക്കുകയായിരുന്നു. ഈ വീഡിയോകളാണ് പുറത്തുവന്നത്.
“Stop his car. We made him win with our votes. He was MP of Wayanad. If he is worried about stepping out of the car into the mud, and getting his feet dirty, why did he come here? What is there for him to see?”
Man lashes out at Rahul Gandhi in Wayanad pic.twitter.com/dmOFgSBmWQ
— Karthik Reddy (@bykarthikreddy) August 2, 2024