ശുഭാൻഷു ശുക്ല ബഹിരാകാശത്തേക്ക്; പ്രഖ്യാപനവുമായി ഇസ്രോ; ഇന്തോ-അമേരിക്കൻ ദൗത്യത്തിന് ബാക്കപ്പ് പൈലറ്റാകുന്നത് മലയാളി പ്രശാന്ത് ബാലകൃഷ്ണൻ നായർ
Saturday, May 24 2025
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News Kerala

ശുഭാൻഷു ശുക്ല ബഹിരാകാശത്തേക്ക്; പ്രഖ്യാപനവുമായി ഇസ്രോ; ഇന്തോ-അമേരിക്കൻ ദൗത്യത്തിന് ബാക്കപ്പ് പൈലറ്റാകുന്നത് മലയാളി പ്രശാന്ത് ബാലകൃഷ്ണൻ നായർ

Janam Web Desk by Janam Web Desk
Aug 2, 2024, 08:43 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിലേക്ക് (ISS) പോകാനുള്ള ഇന്തോ-അമേരിക്കൻ ദൗത്യത്തിന് ഇന്ത്യയുടെ ​ഗ്രൂപ്പ് ക്യാപ്റ്റൻ ശുഭാൻഷു ശുക്ലയെ തിരഞ്ഞെടുത്തതായി പ്രഖ്യാപിച്ച് ഇസ്രോ. അമേരിക്കയുടെയും ഇന്ത്യയുടെയും സംയുക്ത ​ദൗത്യമായ Axiom-4ന് വേണ്ടിയാണ് ശുഭാൻഷു ശുക്ലയെ ഇസ്രോ നിശ്ചയിച്ചത്. യുഎസ്എയുടെ Axiom Space Inc-മായി ഒപ്പുവച്ച കരാറിന്റെ ഭാ​ഗമായിട്ടാണിത്.

ബഹിരാകാശ യാത്രയ്‌ക്കായി ഐഎസ്ആർഒയുടെ ഹ്യുമൺ സ്പേസ് ഫ്ലൈറ്റ് സെന്ററുമായാണ് അമേരിക്കൻ കമ്പനി ഒപ്പുവച്ചിരിക്കുന്നത്. ദൗത്യത്തിനായി തിരഞ്ഞെടുത്ത ശുഭാൻഷു ശുക്ല പ്രൈം പൈലറ്റാണ്. ബാക്കപ്പ് മിഷൻ പൈലറ്റായി ​ഗ്രൂപ്പ് ക്യാപ്റ്റൻ പ്രശാന്ത് ബാലകൃഷ്ണൻ നായരെയാണ് ഇസ്രോ തിരഞ്ഞെടുത്തിരിക്കുന്നത്. ദൗത്യത്തിൽ പങ്കെടുക്കുന്നതിനായുള്ള പരിശീലനം ഓ​ഗസ്റ്റ് ആദ്യവാരത്തിൽ തന്നെ ആരംഭിക്കുമെന്ന് ഇസ്രോ അറിയിച്ചു. മൾട്ടിലാറ്ററൽ ക്രൂ ഓപ്പറേഷൻ പാനലിന്റെ (MCOP) അം​ഗീകാരം ലഭിച്ചതോടെയാണ് ഇരു ​ക്യാപ്റ്റൻമാർക്കും ബഹിരാകാശ യാത്രയ്‌ക്കുള്ള അനുമതി ലഭിച്ചത്.

നാസയും സ്പേസ്-എക്സുമായി കൈകോർത്ത് Axiom Space നടത്തുന്ന നാലാമത്തെ സ്വകാര്യ ബഹിരാകാശയാത്രാ ദൗത്യമാണ് Ax-4 എന്നറിയപ്പെടുന്ന Axiom-4. ദൗത്യത്തിൽ പങ്കെടുക്കുമ്പോൾ ഇന്ത്യൻ പൈലറ്റുമാർക്ക് ലഭിക്കുന്ന അനുഭവസമ്പത്ത്, മനുഷ്യനെ ബഹിരാകാശത്തേക്ക് എത്തിക്കുകയെന്ന ഇന്ത്യയുടെ ​ഗ​ഗൻയാൻ ദൗത്യത്തിന് മുതൽക്കൂട്ടാകും. ​ഗ​ഗൻയാൻ ദൗത്യത്തിന് വേണ്ടിയുള്ള ഇന്ത്യയുടെ ഹ്യുമൻ സ്പേസ് പ്രോ​ഗ്രാമിന് ഇസ്രോയും നാസയും തമ്മിലുള്ള സഹകരണം വർദ്ധിപ്പിക്കാനും Axiom-4 ദൗത്യം സഹായിക്കുമെന്നും ഐഎസ്ആർഒ അറിയിച്ചു.

ഇന്ത്യയുടെ ​ഗ​ഗൻയാൻ ദൗത്യത്തിനായി തിരഞ്ഞെടുത്ത നാല് വ്യോമസേന പൈലറ്റുമാരിൽ രണ്ട് പേരാണ് അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിലേക്ക് പോകാനുള്ള ഇന്തോ-യുഎസ് ദൗത്യത്തിനായി ഇസ്രോ തിരഞ്ഞെടുത്ത ശുഭാൻഷു ശുക്ലയും പ്രശാന്ത് ബാലകൃഷ്ണൻ നായരും. യുപി സ്വദേശിയായ ശുക്ല 2006ലായിരുന്നു വ്യോമസേനയുടെ ഫൈറ്റർ സ്ട്രീമിൽ കമ്മീഷൻ ചെയ്യപ്പെട്ടത്. 2,000 മണിക്കൂർ ഫ്ലൈയിം​ഗ് എക്സ്പീരിയൻസാണ് ശുക്ലയ്‌ക്കുള്ളത്. Su-30 MKI, MiG-21, MiG-29, Jaguar, Hawk, Dornier, An-32 തുടങ്ങി നിരവധി യുദ്ധവിമാനങ്ങൾ പറത്തിയ അനുഭവസമ്പത്ത് ശുക്ലയ്‌ക്കുണ്ട്. മലയാളിയായ പ്രശാന്ത് ബാലകൃഷ്ണൻ നായർ 1998ലാണ് വ്യോമസേനയിൽ സേവനമാരംഭിച്ചത്. 3,000 മണിക്കൂർ ഫ്ലൈയിം​ഗ് എക്സ്പീരിയൻസ് പ്രശാന്തിനുണ്ട്.

Tags: Prasanth Balakrishnan NairIndo-US missionAxiom-4 missionisroISSShubhanshu Shukla
ShareTweetSendShare

More News from this section

ജർമ്മനിയിലെ 250 നഴ്സിംങ് ഒഴിവുകൾ; അറിയാതെ പോകരുത്, വിശദവിവരം

രാത്രി പാർട്ടിയിൽ പങ്കെടുക്കാൻ 35 ലക്ഷം; സിനിമയ്‌ക്ക് 2 കോടി; നടി കയാദു ലോഹർ ഇഡിയുടെ നിരീക്ഷണത്തിൽ

4 വയസുകാരിയുടെ ക്രൂര കൊലപാതകം; ഇടപെട്ട് ദേശീയ വനിതാ കമ്മീഷൻ, മൂന്ന് ദിവസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശം

സൽമാൻ ഖാന്റെ വീട്ടിൽ അതിക്രമിച്ചുകയറിയ യുവതി റിമാൻഡിൽ; വന്നത് നടൻ ക്ഷണിച്ചിട്ടെന്ന് 36 കാരി

സഹതാരം സ്വർണവും പണവും മോഷ്ടിച്ചെന്ന് ഇന്ത്യൻ ക്രിക്കറ്റ് താരം; പരാതിയിൽ കഴമ്പെന്ന് പൊലീസ്

ദാമ്പത്യബന്ധം തകർന്നു; ഭാര്യ ഉപേക്ഷിച്ച് വീട്ടിൽപോയി; വിവാഹം നടത്തിക്കൊടുത്ത ബ്രോക്കറെ കുത്തിക്കൊന്ന് യുവാവ്‌

Latest News

ഇന്ത്യയിൽ വിചാരണ നേരിടണം; യുക്തിവാദി നേതാവ് സനൽ ഇടമറുകിന് തിരിച്ചടി; തട്ടിപ്പ് കേസ് റദ്ദാക്കണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി

പ്രസവാവധി നിഷേധിക്കാൻ ഒരു സ്ഥാപനത്തിനും അവകാശമില്ല, സ്ത്രീകളുടെ ആരോ​ഗ്യത്തിന് അത് അനിവാര്യം: സുപ്രീം കോടതി

6 മണിക്കൂറേ ജോലി ചെയ്യൂ, 20 കോടിയും ലാഭവിഹിതവും വേണം; തെലുങ്ക് പറയില്ല; ദീപിക സ്പിരിറ്റിൽ നിന്ന് തെറിച്ചു, പുതിയ നടി

അമിതവണ്ണം നിങ്ങളെ മാനസികമായി അലട്ടുന്നുണ്ടോ ; ഇക്കാര്യങ്ങൾ ശീലമാക്കൂ

ഇൻസ്റ്റഗ്രാമിലൂടെ ഇന്ത്യൻ സൈന്യത്തെ അധിക്ഷേപിച്ചു; മലപ്പുറം സ്വദേശി അറസ്റ്റിൽ

ശബരിമലയിൽ തീർഥാടക ഷോക്കേറ്റ് മരിച്ച സംഭവം; ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് ഹിന്ദു ഐക്യവേദി

തുറന്ന കാറിൽ കൈവീശി റോഡ് ഷോ; ജയിൽ മോചിതരായ കൂട്ടബലാത്സംഗക്കേസ് പ്രതികൾക്ക് വൻ സ്വീകരണമൊരുക്കി അനുയായികൾ

‘അമ്മേ, ഞാൻ കള്ളനല്ല, കട്ടിട്ടില്ല’; കു‍‍‍ർക്കുറെ മോഷ്ടിച്ചെന്ന് ആരോപിച്ച് ഏത്തമിടീച്ചു; 12 കാരൻ കീടനാശിനി കഴിച്ച് ജീവനൊടുക്കി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies