കണ്ണൂർ: മാദ്ധ്യമപ്രവർത്തനം രണ്ടാം വട്ടവും അവസാനിപ്പിച്ച് രാഷ്‌ട്രീയ പ്രവർത്തനത്തിന് ഇറങ്ങിയ എം.വി നികേഷ് കുമാർ കണ്ണൂർ ജില്ലാ കമ്മിറ്റിയിൽ. പ്രത്യേക ക്ഷണിതാവായാണ് ഉൾപ്പെടുത്തിയത്.2016-ലെ നിയമസഭ തിരഞ്ഞെടുപ്പിൽ മത്സരിക്കാനും നികേഷ് മാദ്ധ്യമ പ്രവർത്തനം അവസാനിപ്പിച്ചിരുന്നു. എന്നാൽ കെ.എം ഷാജിയോട് തോറ്റതോടെ വീണ്ടും തിരിച്ചെത്തുകയായിരുന്നു.
കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ തീരുമാനത്തിന് സംസ്ഥാന കമ്മിറ്റിയുടെ അനുമതി ലഭിച്ചു. ജില്ലാ കമ്മിറ്റി യോഗത്തിൽ സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ പി.കെ ശ്രീമതി, കെ.കെ. ശൈലജ എന്നിവർ പങ്കെടുത്തു. കമ്മ്യൂണിസ്റ്റ് നേതാവും മുന്‍ മന്ത്രിയുമായിരുന്ന എം.വി രാഘവന്റെയും സി.വി ജാനകിയുടെയും മകനാണ് എം.വി നികേഷ് കുമാർ.